ETV Bharat / bharat

'കിടപ്പുമുറിയുടെ ജനൽ തുറന്നിട്ട് പ്രണയിക്കുന്നു' ; പരാതി നല്‍കി 44 കാരി, കേസെടുത്ത് പൊലീസ്

author img

By ETV Bharat Kerala Team

Published : Mar 20, 2024, 7:49 PM IST

ബലാത്സംഗം ചെയ്‌ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പരാമര്‍ശം

neighboring couple romance  Complaint on Romance  Romance  Public nuisance
neighboring couple's romance became annoyance,

ബെംഗളൂരു : അയല്‍പക്കത്തെ വീട്ടിലെ ദമ്പതികളുടെ പ്രണയ സല്ലാപങ്ങള്‍ ശല്യമാകുന്നുവെന്ന് 44 കാരിയുടെ പരാതി. ആവലഹള്ളിയിലെ ബിഡിഎ ലേഔട്ടിലെ താമസക്കാരിയാണ് ഗിരിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

പരാതിക്കാരിയുടെ വീടിന്‍റെ വാതിലിനോട് ചേർന്നാണ് അയൽ വീട്ടിലെ കിടപ്പുമുറി. വീട്ടിൽ താമസിക്കുന്ന ദമ്പതികൾ കിടപ്പുമുറിയുടെ ജനൽ തുറന്നിട്ടുകൊണ്ട് വികൃതമായി പെരുമാറുകയും പ്രണയത്തിലേർപ്പെടുകയും ചെയ്യുന്നു എന്നാണ് പരാതി. കിടപ്പുമുറിയുടെ ജനൽ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോള്‍ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.

തന്നെ ബലാത്സംഗം ചെയ്‌ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ചില യുവാക്കളെ വിളിച്ച് പരാതിക്കാരിയുടെ കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ചതായും ഇവര്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, കുടുംബത്തിന് സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തിൽ ഗിരിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read : വളർത്തുനായയെ കൊന്നതിൽ പ്രതികാരം; 20 തെരുവുനായകളെ വെടിവച്ചുകൊന്ന കേസിൽ 3 പേർ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.