ETV Bharat / bharat

ചെറുധാന്യക്കൃഷി പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രിയെ പുകഴ്‌ത്തി കര്‍ഷകരും സംരംഭകരും - praise PM Modi for promoting millet

author img

By ANI

Published : Sep 10, 2024, 8:18 PM IST

Updated : Sep 10, 2024, 8:30 PM IST

ചെറുധാന്യ ഉത്പാദനത്തിന് സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കിയതായി അരുണാചല്‍പ്രദേശിലെ കെടി മാര്‍ക്കറ്റിങിന്‍റെ സ്ഥാപകനും സംരഭകനുമായ ടാഗോ ടാനു

NERAMAC  cultivation consumption of millet  farmers and entrepreneurs of Assam  Ministry of Agriculture
Promotion of Millets in India (ANI)

ഗുവാഹത്തി: ചെറു ധാന്യക്കൃഷിയെയും അവയുടെ ഉപഭോഗത്തെയും പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി അസമിലെയും മറ്റ് വടക്ക് കിഴക്കന്‍ മേഖലകളിലും കര്‍ഷകരും സംരംഭകരും. സര്‍ക്കാരിന്‍റെ ഈ പ്രോത്സാഹനം മൂലം തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടായെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ചെറുധാന്യ പ്രോത്സാഹനത്തിനായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിപാടിയില്‍ സംസാരിക്കവെയാണ് സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഇവര്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്.

ചെറുധാന്യ ഉത്പാദനത്തിന് സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കിയതായി അരുണാചല്‍പ്രദേശിലെ കെടി മാര്‍ക്കറ്റിങിന്‍റെ സ്ഥാപകനും സംരഭകനുമായ ടാഗോ ടാനു പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും തങ്ങളുെട ഉത്പന്നത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. അടുത്തിടെ തങ്ങള്‍ ത്രിപുര, മേഘാലയ, ഗുവാഹത്തി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഇനി അരുണാചലിലേക്കും സിക്കിമിലേക്കും പോകും. ചെറുധാന്യങ്ങള്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത് കൊണ്ട് ആളുകള്‍ ധാരാളമായി ഇവയെ ആശ്രയിക്കുന്നു. നൂറോളം കര്‍ഷകര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവരില്‍ നിന്നാണ് തങ്ങള്‍ ചെറു ധാന്യം ശേഖരിക്കുന്നത്. ചെറുധാന്യപ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ഒരു ഉദ്യമമാണ് നടത്തിയത്. സര്‍ക്കാര്‍ തങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറുധാന്യക്കൃഷിക്കും ഉപഭോഗത്തിനും വേണ്ടി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഉദ്യമങ്ങള്‍ കര്‍ഷകര്‍ ഏറ്റെടുക്കണമെന്ന് അരുണാചലില്‍ നിന്നുള്ള മറ്റൊരു വനിത യാഗും പറഞ്ഞു. ഇവയുടെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കേണ്ടതുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ നടപടികള്‍ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഗുവാഹത്തിയില്‍ നിന്നുള്ള സംരംഭക മായശ്രീ ബറുവ പറഞ്ഞു. ആളുകള്‍ ഇപ്പോള്‍ ഇവയുടെ ഗുണങ്ങള്‍ അറിയാം. അത് കൊണ്ട് അവര്‍ ഇത് സ്വീകരിക്കുന്നു.

മൂല്യവര്‍ദ്ധിത ചെറുധാന്യ ഉത്പാദനത്തിന് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് പരിശീലനം കിട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസമിനെ പ്രതിനിധീകരിച്ച് തനിക്ക് ജി20യില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. അടുത്തതായി വേള്‍ഡ് ഫുഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ താന്‍ പോകുന്നു. സര്‍ക്കാരാണ് തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. തനിക്ക് സര്‍ക്കാരില്‍ നിന്ന് വലിയ പിന്തുണ കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഉദ്യമങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് വലിയ പ്രചോദനമാണ് കിട്ടുന്നതെന്നും മായാശ്രീ ബറുവ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്ത്യയിലെ ചെറുധാന്യ പ്രോത്സാഹനത്തിനായി സംഘടിപ്പിച്ചിട്ടുള്ള രണ്ട് ദിവസത്തെ പരിപാടിക്ക് ഗുവാഹത്തിയില്‍ തുടക്കമായി. വടക്ക് കിഴക്കന്‍ മേഖല കാര്‍ഷിക വിപണന കോര്‍പ്പറേഷന്‍(North-Eastern Regional Agricultural Marketing Corporation- NERAMAC)ആണ് പരിപാടി സംഘടിപ്പിച്ചത്. വടക്ക് കിഴക്കന്‍ മേഖലയുടെ വികസനത്തിനുള്ള മന്ത്രാലയത്തിന്‍റെ കീഴിലുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനമാണിത്.

ചെറു ധാന്യങ്ങളുടെ ഉപയോഗത്തിലൂടെയുണ്ടാകുന്ന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചെറുധാന്യങ്ങളുടെ ഉപഭോഗം വര്‍ദ്ധിച്ചാല്‍ കര്‍ഷകര്‍ക്ക് വന്‍തോതില്‍ ഇവ ഉത്പാദിപ്പിക്കാനും സാധിക്കും.

അരിക്ക് പകരം ഉപയോഗിക്കാവുന്ന ഈ ധാന്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് പരിപാടിയില്‍ അതിഥികളെ സ്വാഗതം ചെയ്‌ത NERAMAC മാനേജിങ് ഡയറക്‌ടര്‍ കമ്മോഡര്‍ രാജീവ് അശോക് ചൂണ്ടിക്കാട്ടി. 2023നെ രാജ്യാന്തര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാരിന്‍റെ ഉദ്യമങ്ങള്‍ ലോകവും തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറുധാന്യ ഉത്പാദനത്തില്‍ NERAMACന്‍റെ ഉദ്യമങ്ങള്‍ എടുത്ത് പറയേണ്ടതുണ്ടെന്ന് അസമിലെ നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ലോകന്‍ ദാസ് ചൂണ്ടിക്കാട്ടി.

ഇവ നമ്മുടെ പൂര്‍വികരുടെ ഭക്ഷണമായിരുന്നുവെന്ന് അസം സര്‍ക്കാരിലെ എസിഎസ് തേജ് പ്രസാദ് ഭുസാല്‍ ചൂണ്ടിക്കാട്ടി. ഭക്ഷ്യ സുരക്ഷയ്ക്കും കാര്‍ഷിക വൈവിധ്യത്തിനും പോഷകസമ്പുഷ്‌ടമായ ഇവയെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നബാര്‍ഡ് ജനറല്‍ മാനേജര്‍ നബിന്‍ റോയ്, അസം കാര്‍ഷിക ഡെപ്യൂട്ടി ഡയറക്‌ടര്‍ അനുപം ഗൊഗോയ്, വാല്യു ചെയിന്‍ എസ്‌പിഎം ദീപിക ഫെഗു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളചെറുധാന്യക്കര്‍ഷകരും സംരംഭകരുമായി

200ലേറെ ഗുണഭോക്താക്കളും പരിപാടിക്ക് എത്തിയിരുന്നു. ചെറുധാന്യങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനും അവയുടെ വിപണനത്തിനുമായി സ്റ്റാളുകളും ഒരുക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെയും കൃഷി-കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്‍റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Also Read: ചെറു ധാന്യങ്ങൾ ചില്ലറക്കാരല്ല; ശ്രദ്ധേയമായി ചെറു ധാന്യങ്ങളുടെ പ്രദർശനം

Last Updated : Sep 10, 2024, 8:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.