ETV Bharat / state

ഓണച്ചന്തയില്‍ 'കുരുന്ന്' കച്ചവടക്കാര്‍; ഹിറ്റായി തേവലക്കരയിലെ ഓണച്ചന്ത - Onam Market by Children - ONAM MARKET BY CHILDREN

തേവലക്കര ചന്തയിൽ ഓണച്ചന്ത നടത്തി കുട്ടിക്കര്‍ഷകര്‍. വെറൈറ്റി വേഷവിധാനത്തിലെത്തിയ കുരുന്നുകള്‍ നാട്ടുകാര്‍ക്ക് കൗതുകമായി.

THEVALAKKARA ONAM MARKET CHILDREN  KOLLAM THEVALAKKARA PANCHAYAT ONAM  തേവലക്കര ഓണച്ചന്ത  കൊല്ലം തേവലക്കര കുട്ടികള്‍ ഓണച്ചന്ത
Onam Market in Thevalakkara (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 10, 2024, 8:32 PM IST

തേവലക്കരയിലെ ഓണച്ചന്ത (ETV Bharat)

കൊല്ലം: പഴമയുടെ വേഷമണിഞ്ഞ് തേവലക്കര ചന്തയിൽ കച്ചവടത്തിനായി കുരുന്നുകൾ എത്തിയത് നാട്ടുകാർക്ക് കൗതുകമായി. കൊല്ലം തേവലക്കര കെവിഎം സ്‌കൂളിലെ കുരുന്നുകളാണ് തേവലക്കര ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീ സിഡിഎസിന്‍റെയും സഹകരണത്തോടുകൂടി തേവലക്കര ചന്തയിൽ ഓണച്ചന്ത നടത്തിയത്. തക്കാളി,വെണ്ട, വഴുതന, പയർ, പാവൽ തുടങ്ങിയ മിക്ക പച്ചക്കറികളും വീട്ടിൽ ഉണ്ടാക്കിയ അച്ചാറുകളും, ഓണ പലഹാരങ്ങളുമായാണ് കുട്ടികൾ ചന്തയിലെത്തിയത്.

പാരമ്പര്യ വേഷമണിഞ്ഞ് കുരുന്നുകൾ എത്തിയതോടെ കാഴ്‌ചക്കാരുടെ എണ്ണവും കൂടി. ഇതോടെ ഓണച്ചന്ത സൂപ്പർഹിറ്റായി. പ്ലാസ‌്‌റ്റിക്കിനെ അകറ്റി നിർത്തി വട്ടയിലയിലും തുണി സഞ്ചിയിലുമാണ് സാധനങ്ങൾ നൽകിയത്. വിൽപനയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പത്ത് കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകാൻ വേണ്ടിയും ഉപയോഗിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ്. എസ് ആദ്യ വിൽപന നടത്തി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വാർഡ് മെമ്പർ അനിൽകുമാർ, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി ജി പ്രദീപ്,സിഡിഎസ് ചെയർപേഴ്‌സൺ രതിദേവി, പ്രശാന്തി, അൻസാർ റഷീദ് കൂടാതെ മറ്റ് അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. വിപണി കാണാനും സാധനങ്ങൾ വാങ്ങിക്കാനുമായി ധാരാളം പേരാണ് ചന്തയില്‍ എത്തിച്ചേർന്നത്.

Also Read: ഓണ വിഭവങ്ങളിലെ കൊമ്പന്‍; വിപണിയില്‍ സജീവമായി ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.