ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധക വൃന്ദത്തിന് മുന്നിൽ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരെ വരവേല്‍ക്കാന്‍ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും ഒരുങ്ങുകയാണ്. ഈ മാസം 15ന്, തിരുവോണ ദിനത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ മത്സരം. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് എഫ്‌സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുക.
2024-25 സീസണിൽ മൊത്തം 14 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. ഓപ്പണിങ് മത്സരത്തിന് ശേഷം ഈസ്റ്റ് ബംഗാളിനെയും സ്വന്തം തട്ടകത്തിൽ ബ്ലാസ്‌റ്റേഴ്‌സ് നേരിടും. തുടര്‍ന്ന് സെപ്‌റ്റംബർ 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ആദ്യ എവേ മത്സരം ആരംഭിക്കും. സീസണിന്‍റെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് മൊത്തം ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളുമാണുള്ളത്.
കോച്ച് രംഗത്തെത്തിയപ്പോൾ, സംഗതി ഒന്നൂടെ ചാർജ് ആയി! ⚡️💯#MeetTheBlasters #KBFC #KeralaBlasters pic.twitter.com/SXXiKiBle3
— Kerala Blasters FC (@KeralaBlasters) September 10, 2024
ലീഗിലെ പല വമ്പന്‍മാരുമായും ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകോര്‍ക്കുന്നുണ്ട്. ബെംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി തുടങ്ങിയ ശക്തരായ എതിരാളികളെ ബ്ലാസ്റ്റേഴ്‌സ് ഹോം മാച്ചിലും എവേ മാച്ചിലുമായി നേരിടും. കോച്ച് മൈക്കൽ സ്റ്റാഹെയുടെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഐഎസ്എൽ പരിശീലകനായി ആദ്യമായാണ് മൈക്കൽ സ്റ്റാഹ്‌റേ രംഗ പ്രവേശം ചെയ്യുന്നത്.
ആശാന്റേം പിള്ളേരുടേം വക ഓണക്കോടി 👕😎#MeetTheBlasters #KBFC #KeralaBlasters pic.twitter.com/nB9qg72YFu
— Kerala Blasters FC (@KeralaBlasters) September 10, 2024
കരാര്‍ പ്രകാരം 2026 വരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അമരത്ത് 48 കാരനായ സ്‌റ്റാഹ്‌റേ തുടരും. എഐകെയെ സ്വീഡിഷ് ഓൾസ്‌വെൻസ്‌കാൻ കിരീടത്തിലേക്ക് (ലീഗ് കിരീടം) നയിച്ചത് സ്റ്റാഹേയാണ്. സ്വെൻസ്‌ക കപ്പൻ (കപ്പ്) സൂപ്പര്‍കപ്പന്‍ തുടങ്ങിയ നേട്ടങ്ങളും സ്റ്റാഹ്റേയുടെ നേട്ടങ്ങളാണ്. ജോൺ വെസ്‌ട്രോമും ഫ്രെഡറിക്കോ പെരേര മൊറൈസും അസിസ്റ്റന്‍റ് കോച്ചുമാരായും എത്തും.
𝐓𝐢𝐦𝐞 𝐟𝐨𝐫 𝐚𝐧 𝐞𝐧𝐜𝐨𝐫𝐞 𝐚𝐭 𝐊𝐚𝐥𝐨𝐨𝐫 🏟️
— Kerala Blasters FC (@KeralaBlasters) September 10, 2024
ഇപ്പോൾ തന്നെ നിങ്ങളുടെ മാച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യൂ, ആദ്യ മത്സരത്തിന്റെ ആഘോഷങ്ങളിൽ പങ്കാളികളാകൂ! 🎟️ https://t.co/mavrxtBStj#KBFC #KeralaBlasters pic.twitter.com/8ONEaIxdca
സീസണില്‍ നോറ ഫെർണാണ്ടസും സോം കുമാറുമാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോൾകീപ്പർമാര്‍. വിങ്ങർ ആർ ലതൻമാവിയ, ഡിഫൻഡർ ലിക്‌മബാം രാകേഷ്, ഫോർവേഡ് നോഹ സദൗയി എന്നിവരും ടീമിലുണ്ട്. കൂടാതെ, മിലോസ് ഡ്രിൻചിച്ചിനെപ്പോലുള്ള പ്രധാന കളിക്കാരുടെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് നീട്ടിയിട്ടുണ്ട്.
Also Read: തിരുവനന്തപുരം കൊമ്പൻസിനെ പാട്രിക് മോട്ട നയിക്കും; ടീമിന്‍റെ ജേഴ്‌സിയും ഗാനവും ഫ്ലാഗും പുറത്തിറക്കി