ETV Bharat / bharat

പൊലീസിന് വിവരം നൽകിയെന്ന് ആരോപണം; ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റുകൾ ഒരാളെ കൊലപ്പെടുത്തി - NAXALITES MURDERED MAN - NAXALITES MURDERED MAN

പൊലീസിന് വിവരം നൽകുന്നയാളാണെന്ന് കാട്ടി സിതു മദ്വിയെ നക്‌സലൈറ്റിൻ്റെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. വാദത്തിൻ്റെ അവസാനം കൊലപ്പെടുത്തുകയും പൊലീസിന് വിവരങ്ങൾ നൽകുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു ലഘുലേഖയും മൃതദേഹത്തിനരികിൽ ഉപേക്ഷിക്കുകയും ചെയ്‌തു.

CHHATTISGARH  നക്‌സലൈറ്റുകൾ കൊലപ്പെടുത്തി  NAXALITES  LATEST MALAYALAM NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 10:30 PM IST

ബിജാപൂർ (ഛത്തീസ്‌ഗഡ്) : ഛത്തീസ്‌ഗഡിലെ ബിജാപൂരിൽ പൊലീസിന് വിവരം നൽകുന്നയാളാണെന്ന് ആരോപിച്ച് ഒരാളെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തി. സിതു മദ്വി ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച (ഓഗസ്റ്റ് 25) ഭൈരംഗഡ് മേഖലയിൽ നക്‌സലൈറ്റുകൾ ജൻ അദാലത്ത് നടത്തിയപ്പോഴായിരുന്നു സംഭവം.

നക്‌സലൈറ്റ് കോടതിയിൽ ഹാജരാക്കിയ ജഗൂർ ഗ്രാമത്തിലെ താമസക്കാരനായ സിതു മദ്വി പൊലീസിന് വിവരം നൽകുന്നയാളാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. വാദത്തിൻ്റെ അവസാനത്തിൽ, നക്‌സലൈറ്റ് ഭൈരംഗഡ് ഏരിയ കമ്മിറ്റി സിതു മാദ്വിയെ കൊലപ്പെടുത്തുകയായിരുന്നു. 2021 മുതൽ മാദ്വി പൊലീസിന് വിവരങ്ങൾ നൽകുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു ലഘുലേഖയും മൃതദേഹത്തിനരികിൽ ഉപേക്ഷിച്ചിരുന്നു.

രണ്ട് ദിവസം മുമ്പ് ഗംഗളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൂസനാർ ഗ്രാമത്തിലെ സമീന്ദർ ലഞ്ച പുനെമിനെ പൊലീസിന് വിവരം നൽകുന്നയാളാണെന്ന് ആരോപിച്ച് കൊലപ്പെടുത്തിയിരുന്നു.

Also Read: ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗക്കൊല; പ്രതിഷേധിച്ച് യുഎസിലെ ഇന്ത്യൻ ഡോക്‌ടർമാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.