ന്യൂഡല്‍ഹി: ഇന്ന് ദേശീയ യുവജന ദിനം. സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി പന്ത്രണ്ടാണ് എല്ലാ വർഷവും ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. ഓരോ ഇന്ത്യന്‍ യുവാക്കളെയും പ്രചോദിപ്പിക്കുന്ന ദിനമാണിത്. യുവാക്കള്‍ക്ക് പുത്തന്‍ പ്രതിജ്ഞകള്‍ എടുക്കാനുള്ള ദിനംകൂടിയാണ് യുവജന ദിനം.
സ്വാമി വിവേകാനന്ദനെ പോലൊരാൾ ഇന്നും നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് ഊര്‍ജ്ജം പകരുകയും അവരെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുവജന ദിനത്തിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
"യുവാക്കൾക്കുള്ള ശാശ്വത പ്രചോദനം, അദ്ദേഹം യുവ മനസ്സുകളിൽ അഭിനിവേശവും ലക്ഷ്യവും ജ്വലിപ്പിക്കുന്നു. ശക്തവും വികസിതവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്‌ചപ്പാട് നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," മോദി എക്‌സിൽ കുറിച്ചു.
Paying homage to Swami Vivekananda on his Jayanti. An eternal inspiration for youth, he continues to ignite passion and purpose in young minds. We are committed to fulfilling his vision of a strong and developed India. pic.twitter.com/ldTPWCW1aM
— Narendra Modi (@narendramodi) January 12, 2025
രാഷ്ട്രനിർമ്മാണത്തിനായി പ്രവർത്തിക്കാനും മനുഷ്യരാശിയെ സേവിക്കാനും സ്വാമി വിവേകാനന്ദന്‍ യുവാക്കളെ പ്രചോദിപ്പിച്ചതായി രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞു. അദ്ദേഹത്തിൻ്റെ പരമ്പര ലോകമെമ്പാടുമുള്ള അസംഖ്യം ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്നും മുർമു എക്‌സിൽ കുറിച്ചു.
I pay my humble tributes to Swami Vivekananda on his birth anniversary. Swamiji took the great spiritual message of India to the Western world. He infused a new self-confidence among the people of India. Swamiji inspired the youth to unleash their potential, work towards…
— President of India (@rashtrapatibhvn) January 12, 2025
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചരിത്രം
1863 ജനുവരി 12നാണ് സ്വാമി വിവേകാനന്ദന്‍ ജനിച്ചത്. 1985 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജനുവരി 12 യുവജന ദിനമായി ആചരിച്ച് തുടങ്ങി. ജനുവരി 12 മുതലുള്ള ഒരാഴ്‌ച യുവജന വാരമായും ആചരിക്കുന്നു. യുവാക്കളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ ദിനാചരണത്തിലൂടെ ഒരുക്കുന്നത്. ഓരോരുത്തരുടെയും സാംസ്‌കാരിക സാമൂഹ്യ പ്രത്യേകതകള്‍ പങ്കിടാനും അവസരമുണ്ടാകും.
യുവജന ദിനത്തോടനുബന്ധിച്ച് ദേശീയ യുവജനോത്സവവും സംഘടിപ്പിക്കപ്പെടുന്നു. 1995ല്‍ ഭോപ്പാലിലാണ് ആദ്യ ദേശീയ യുവജനോത്സവം നടന്നത്. ദേശീയ ഇന്‍റഗ്രേഷന്‍ ക്യാംപിന്‍റെ ഭാഗമായി നടന്ന കൂറ്റന്‍ പരിപാടി ആയിരുന്നു ഇത്. ഇക്കുറി രാജ്യതലസ്ഥാനത്തെ ഭാരത് മണ്ഡപത്തിലാണ് ദേശീയ യുവജനോത്സവം നടക്കുന്നത്.
Also Read: ഇന്ന് ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം: ഭരണഘടനയിലെ മലയാളി സാന്നിധ്യങ്ങളെ അറിയാം