ഹൈദരാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതുവരെ മത്സരിച്ചവരിൽ ഏറ്റവും സമ്പന്നന്‍ നന്ദന്‍ നീലേക്കനി (Nandan Nilekani is the richest candidate in the Lok Sabha elections). 7,710 കോടിയാണ് ഇദ്ദേഹത്തിന്‍റെ ആസ്‌തി. 2014 ല്‍ ബെംഗളുരു സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു നന്ദന്‍ നീലേക്കനി മല്‍സരിച്ചത്.
2014 ല്‍ ബംഗാളിലെ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷമാലി ദാസിന്‍റെ ആസ്‌തി (Assets of Shamali Das) 2,000 കോടി രൂപയാണ്. മൈസൂരുവില്‍ നിന്നുള്ള ശ്രീകാന്തദത്ത നരസിംഹരാജ വാഡിയാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളിലെ ധനികന്‍. 1,522 കോടിയാണ് ഇദ്ദേഹത്തിന്‍റെ ആസ്‌തി.
ഗുരുദാസ്‌പൂരില്‍ മത്സരിച്ച സ്വരണ്‍ സലാറിയ ആണ് ബിജെപിയിലെ ഏറ്റവും ധനികന്‍. 730 കോടിയുടെ ആസ്‌തിയുണ്ട് സലാറിയക്ക്. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യസിന്ധ്യ 2019 ല്‍ ഗുണയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചപ്പോള്‍ ആസ്‌തി 374.5 കോടിയായിരുന്നു. ഡി.കെ ശിവകുമാറിന്‍റെ സഹോദരന്‍ ഡി. കെ സുരേഷിന്‍റെ ആസ്‌തി (Assets of D K Suresh) 338 കോടിയാണ്.