ETV Bharat / bharat

ദാരിദ്ര്യത്തോട് പടവെട്ടി, കോച്ചിങ്ങില്ലാതെ ജോലിയോടൊപ്പം പഠനം; രണ്ടാം ശ്രമത്തില്‍ നന്ദല സായ്‌കിരണ്‍ സിവില്‍ സര്‍വന്‍റ് ആയ കഥ - Nandala Saikiran story

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇത്തവണ 27-ാം റാങ്കാണ് നന്ദല സായ്‌കിരണ്‍ നേടിയത്.

author img

By ETV Bharat Kerala Team

Published : Apr 21, 2024, 6:20 AM IST

CIVIL SERVICE CRACKED STORY  NANDALA SAIKIRAN  നന്ദല സായ്‌കിരണ്‍  സിവില്‍ സര്‍വീസ് ജേതാവ്
Nandala Saikiran,27 rank holder in Civil Service reveals his story

കരിംനഗർ : 'നമ്മുടെ ലക്ഷ്‌മിയുടെ മകൻ കലക്‌ടറായി.' തെലങ്കാനയിലെ ഉള്‍നാടന്‍ ഗ്രാമമായ വെളിച്ചാലയില്‍ നാലാള്‍ കൂടുന്നിടത്തെവിടെയും പൊതു സംസാരം ഇപ്പോള്‍ ഇതാണ്. കരിംനഗറിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. ബീഡി തൊഴിലാളിയായ ലക്ഷ്‌മിയോടൊപ്പം ഒരു ഗ്രാമം മുഴുവന്‍ നന്ദല സായ്‌കിരണിന്‍റെ വിജയം ആഘോഷമാക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും നേരാംവണ്ണമില്ലാത്ത ഗ്രാമത്തിലാണ് നന്ദല സായ്‌കിരണ്‍ ജനിക്കുന്നത്. കൊടും ദാരിദ്ര്യത്തോട് പടവെട്ടുന്നതിനിടയിലും കൈമുതലായ വിദ്യാഭ്യാസം ആയുധമാക്കി ഇന്ത്യയിലെ കോടികളുടെ സ്വപ്‌നമായ സിവിൽ സര്‍വീസ് അദ്ദേഹം നേടിയെടുത്തു. മനക്കരുത്തിന് മുന്നില്‍ മറ്റെന്തും നിഷ്‌പ്രഭമാകുമെന്ന, പലകുറി ആവര്‍ത്തിക്കപ്പെട്ട പ്രപഞ്ച സത്യം അദ്ദേഹം തന്‍റെ ജീവിതം കൊണ്ട് ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ചു കൊടുത്തു.

നന്ദല സായ്കിരണിന്‍റെ വാക്കുകള്‍...: 'ചെറുപ്പം മുതലേ അമ്മയുടെ അധ്വാനം കൊണ്ട് മാത്രം വീട്ടുകാര്യം നടന്നുപോകുന്ന ഒരു കുടുംബ പശ്ചാത്തലമാണ് എനിക്കുണ്ടായിരുന്നത്. ഏഴ് വർഷം മുമ്പാണ് അച്ഛൻ അസുഖം ബാധിച്ച് ഞങ്ങളെ വിട്ടു പോകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ക്ക് അന്യമായിരുന്നില്ല. ബീഡിത്തൊഴിലാളിയായ അമ്മ ഞങ്ങൾക്കുവേണ്ടി വളരെ കഷ്‌ടപ്പെട്ടു. എന്തുകൊണ്ടെന്നറിയില്ല, എന്നിലും എന്‍റെ ജ്യേഷ്‌ഠ സഹോദരിയിലും അമ്മ ആദ്യം മുതൽക്കേ വളരെയധികം പ്രതീക്ഷവച്ചിരുന്നു. ഞങ്ങൾ വലിയ ഉയരങ്ങളിലെത്തുമെന്ന് അവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

നിങ്ങളുടെ വിദ്യാഭ്യാസം നമ്മുടെ ജീവിതം മാറ്റുമെന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. അത് ഏത് തലത്തിലും എത്താം. നിങ്ങൾ വലുതാകുമ്പോൾ നമ്മളെപ്പോലുള്ളവരെ സഹായിക്കാൻ മറക്കരുതെന്നും നെയ്ത്തുകാരനായ അച്ഛന്‍ ഇടക്കിെട ഓര്‍മിപ്പിക്കുമായിരുന്നു.

നല്ല ജോലി കിട്ടിയാലേ ഈ അവസ്ഥ മാറൂ എന്ന് അപ്പോള്‍ മുതല്‍ മനസിലുണ്ടായിരുന്നു. ആ പ്രേരണയോടെയാണ് ഞാൻ വായന തുടങ്ങിയത്. ഞാൻ ഹൃദയം കൊണ്ട് വായിച്ചു. പത്താം ക്ലാസില്‍ ടോപ്പറായതിനാൽ കോളജ് ഇന്‍റര്‍മീഡിയറ്റിൽ ഫീസിൽ ഇളവ് ലഭിച്ചു. അത് എന്‍റെ ആത്മവിശ്വാസത്തിന്‍റെ അടിത്തറയായി.

പരമാവധി പരിശ്രമിച്ച് ഞാന്‍ 98 ശതമാനം മാർക്ക് നേടി. അതിന് ശേഷം വാറങ്കൽ എൻഐടിയിൽ സ്കോളർഷിപ്പോടെ സീറ്റ് കിട്ടി. എന്നിരുന്നാലും ചെറിയ ഫീസും ചെലവുകളും ഞങ്ങൾക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ വായ്‌പ എടുത്താണ് പഠിച്ചത്. ഈ സമയത്താണ് അച്ഛൻ മരിക്കുന്നത്. അതോടെ കുടുംബ ഭാരം മുഴുവൻ അമ്മയുടെ മേല്‍ ആയി.

എല്ലാ കാര്യങ്ങളിലും അമ്മ ഞങ്ങളെ പിന്തുണച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മൂത്ത സഹോദരി ശ്രാവന്തിക്ക് അസിസ്‌റ്റന്‍റ് എഞ്ചിനിയറായി ജോലി ലഭിച്ചു. ബി.ടെക്കിന്‍റെ അവസാന വർഷത്തിൽ കാമ്പസ് പ്ലേസ്‌മെന്‍റില്‍ എന്നെയും തെരഞ്ഞെടുത്തു. ഞങ്ങളുടെ പ്രശ്‌നങ്ങൾ എല്ലാം തീർന്നു. ജോലിയിൽ ചേരുമ്പോൾ എനിക്ക് ഇരുപത്തിയൊന്ന് വയസായിരുന്നു.

കാലം കഴിയുന്തോറും ഞാൻ പക്വത പ്രാപിച്ചു. കുട്ടിക്കാലത്ത്, എവിടെയെങ്കിലും പഴയ റോഡുകൾ കാണുമ്പോഴെല്ലാം അധികാരമുണ്ടെങ്കിൽ നല്ല റോഡ് ഉണ്ടാക്കാമായിരുന്നു എന്ന് മനസിൽ തോന്നിയിരിന്നു. ജീർണിച്ച സ്‌കൂളുകളും മെഡിക്കൽ സൗകര്യങ്ങളില്ലാതെ ആശുപത്രികൾ കാണുന്നതും ഹൃദയഭേദകമായിരുന്നു. ഇത് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ എനിക്ക് ശക്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സമൂഹത്തിൽ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവന്ന ചില കലക്‌ടർമാരെ കുറിച്ചും വായിച്ചറിഞ്ഞിരുന്നു. അന്ന് മുതൽ എന്‍റെ ആത്യന്തിക ലക്ഷ്യം ഐഎഎസായി.

മൂന്ന് വർഷം മുമ്പാണ് എന്‍റെ സിവിൽ സര്‍വീസ് തയ്യാറെടുപ്പ് ആരംഭിക്കുന്നത്. എന്‍റെ ചില എന്‍ഐടി സുഹൃത്തുക്കൾ അവരുടെ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാൻ അവരോടൊപ്പം കൂടി. പഴയ ചോദ്യ പേപ്പറുകൾ മറിച്ചുനോക്കി. മുൻകാല വിജയികളുടെ അനുഭവങ്ങൾ ശ്രദ്ധയോടെ കേട്ടു. അവരുടെ ബ്ലോഗുകൾ പിന്തുടര്‍ന്നു. രണ്ട് മാസം ഞാന്‍ ഇത് പിന്തുടര്‍ന്നു.

ഞാൻ റിസ്‌ക് എടുക്കാന്‍ തയാറായില്ല. തയ്യാറെടുപ്പിനൊപ്പം എന്‍റെ സീനിയർ ഹാർഡ്‌വെയർ എഞ്ചിനീയർ ജോലി തുടർന്നു. എനിക്ക് ജോലിയിൽ സമയം കുറവാണ്. ആ ചെറിയ സമയം പരമാവധി പ്രയോജനപ്പെടുത്തണം എന്നായിരുന്നു തീരുമാനം.

കാര്യങ്ങള്‍ പ്ലാൻ അനുസരിച്ച് ചിട്ടപ്പെടുത്താന്‍ തുടങ്ങി. പ്രതീക്ഷിച്ച പോലെ ആദ്യ ശ്രമം പരാജയപ്പെട്ടു. ഞാൻ ഉടനെ അടുത്ത മെയിൻസിന് തയ്യാറായി. എന്‍റെ പ്രിയപ്പെട്ട സിനിമകൾ ഞാന്‍ ഒഴിവാക്കി. സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകള്‍ ഞാന്‍ നിർത്തി.

ഓഫിസിൽ പോകുന്നതിന് മുമ്പ്, വന്നതിന് ശേഷം, സമയം കിട്ടുമ്പോഴെല്ലാം പുസ്‌തകം കയ്യിൽ കരുതി, വായിച്ചു. വാരാന്ത്യങ്ങൾ പൂർണമായും തയ്യാറെടുപ്പിനായി മാറ്റിവച്ചു. ഓഫിസ് ജോലിയും തയ്യാറെടുപ്പും കൊണ്ട് സമ്മർദത്തിലായ പല ഘട്ടത്തിലും നല്ലൊരു ജോലിയുള്ളപ്പോള്‍ ഇത്രയധികം അധ്വാനിക്കേണ്ടതുണ്ടോ എന്ന് എന്‍റെ മനസ് ചോദിച്ചു. പക്ഷേ, എന്‍റെ പശ്ചാത്തലം, സമൂഹത്തിൽ ബഹുമാനം ലഭിക്കാനുള്ള എന്‍റെ ആഗ്രഹം, എന്‍റെ നിശ്ചയദാർഢ്യം, മുന്നോട്ട് പോകാന്‍ എന്നെ പ്രേരിപ്പിച്ചു. മുഖാമുഖത്തിനായി കുറച്ച് മോക്ക് ഇന്‍റ്ര്‍വ്യൂ പരിശീലനം നേടിയിരുന്നു. ഇത്തവണ ലക്ഷ്യം തെറ്റിയില്ല.

രണ്ടാമത്തെ ശ്രമത്തിൽ സിവിൽ സര്‍വീസ് ജേതാവായാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. റാങ്ക് കിട്ടിയപ്പോൾ സന്തോഷം തോന്നി. എന്നേക്കാളും എന്‍റെ ഗ്രാമം സന്തോഷത്തിലാണ്. ഇവിടെ ഉത്സവാന്തരീക്ഷമാണ്. ഇതിൽ കൂടുതൽ എനിക്ക് എന്താണ് വേണ്ടത്?'

Also Read : സിവിൽ സർവീസ് നാലാം റാങ്ക് കൊച്ചിയിലേക്ക്‌; ആശ്ചര്യവും സന്തോഷവും അലതല്ലി സിദ്ധാർഥിന്‍റെ വീട് - Civil Service Fourth Rank

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.