ETV Bharat / bharat

അമിത വേഗതിയലെത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം - luxury car accident in Mumbai - LUXURY CAR ACCIDENT IN MUMBAI

മുംബൈയിലെ വോർലി പ്രദേശത്ത് ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി ആഡംബര കാർ ഇടിച്ച് മരിച്ചു.

LUXURY CAR RUNS OVER BIKE  WOMAN KILLED LUXURY CAR HIT AND RUN  MUMBAI LUXURY CAR ACCIDENT  ആഡംബര കാര്‍ ഇടിച്ച് യുവതി മരിച്ചു
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 7, 2024, 6:50 PM IST

മുംബൈ : ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി ആഡംബര കാർ ഇടിച്ച് മരിച്ചു. മുംബൈയിലെ വോർലി പ്രദേശത്ത് ഇന്ന് (07-07-2024) പുലർച്ചെയാണ് അപകടമുണ്ടായത്. വോർലി കോളിവാഡ സ്വദേശി കാവേരി നഖ്‌വ (45) ആണ് മരിച്ചത്. ദമ്പതികള്‍ മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇവരുടെ ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അമിത വേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ ബൈക്കിൽ പോവുകയായിരുന്ന ഇരുവരെയും ഇടിച്ചിട്ട ശേഷം ഇവരുടെ മേലിലൂടെ കയറിയിറങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

കാര്‍ ഓടിച്ചയാള്‍ സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. മഹാരാഷ്‌ട്രയിലെ പാൽഘർ ആസ്ഥാനമായുള്ള ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതാവിന്‍റേതാണ് ആഡംബര കാർ എന്നും പൊലീസ് വ്യക്തമാക്കി. അപകട സമയം അദ്ദേഹത്തിന്‍റെ മകനും ഡ്രൈവറോടൊപ്പം കാറിൽ ഉണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Also Read : പോര്‍ഷെ കാറുമായി ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പ്രായപൂർത്തിയാകാത്ത ഡ്രൈവര്‍; രണ്ട് പേർക്ക് ദാരുണാന്ത്യം - Luxury Car Hits Two Wheeler

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.