ETV Bharat / bharat

ഇന്ത്യന്‍ വിമാനത്തിന് അനുമതി നിഷേധിച്ചു, ചികിത്സ ലഭിക്കാതെ ബാലന്‍ മരിച്ചു ; മാലദ്വീപ് പ്രസിഡന്‍റിനെതിരെ പ്രതിഷേധം ശക്തം - boy died in Maldives

Muizzu in defence : പതിനാലുകാരനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനുള്ള വിമാനത്തിന് അനുമതി നിഷേധിച്ചു, ചികിത്സ കിട്ടാതെ ബാലന്‍ മരണത്തിന് കീഴടങ്ങി. പ്രസിഡന്‍റിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മകനെ നഷ്ടപ്പെട്ട കുടുംബവും പ്രതിപക്ഷവും

മാലി പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സു  ഇന്ത്യന്‍ എയര്‍ ആംബുലന്‍സ്  boy died in Maldives  Hectic protest against Muizzu
Muizzu Faces protest over his denial of Indian plane to airlift sick boy who finally dies
author img

By ETV Bharat Kerala Team

Published : Jan 21, 2024, 1:01 PM IST

ന്യൂഡല്‍ഹി : ഇന്ത്യന്‍ എയര്‍ ആംബുലന്‍സിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബാലന്‍ മരിച്ച സംഭവത്തില്‍ മാലദ്വീപ് പ്രസിഡന്‍റിനെതിരെ കടുത്ത രോഷം(Boy died in Maldives). പ്രതിപക്ഷവും കുട്ടിയുടെ കുടുംബവുമാണ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്‌സുവിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുള്ളത്. വിമാനം ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ പതിനാലുകാരന്‍റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് ഇവരുടെ വാദം(Hectic protest against Muizzu).

ഇന്ത്യ നല്‍കിയ ഡ്രോണിയര്‍ വിമാനം അവശ്യഘട്ടങ്ങളില്‍ മാനുഷിക ആവശ്യങ്ങള്‍ക്കായി മാലദ്വീപ് ഉപയോഗിക്കാറുണ്ട്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് നിര്‍മ്മിച്ച വിമാനമാണിത്(Denial of Indian plane). മസ്‌തിഷ്‌ക അര്‍ബുദം ബാധിച്ച കുട്ടിക്ക് ബുധനാഴ്ച രാത്രി മസ്‌തിഷ്‌കാഘാതം കൂടി വന്നതോടെയാണ് വിദഗ്‌ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലിയിലെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സിന്‍റെ സഹായം തേടിയത്. രാത്രി മുഴുവന്‍ ഫോണില്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വ്യാഴാഴ്‌ച രാവിലെ എട്ടരവരെ രാജ്യത്തെ വ്യോമയാന അധികൃതരാരും ഫോണെടുത്തില്ല. ഒടുക്കം ഫോണെടുത്തപ്പോഴേക്കും ഏറെ വൈകിയിരുന്നു.

അതേസമയം അപേക്ഷ ലഭിച്ചയുടന്‍ തന്നെ നടപടി ക്രമങ്ങള്‍ ആരംഭിച്ചെന്നും അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറാണ് കാലതാമസം ഉണ്ടാക്കിയതെന്നും മെഡിക്കല്‍ ഇവാക്ക്വേഷന്‍റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു. അതേസമയം, പതിനാറ് മണിക്കൂറിന് ശേഷം ആശുപത്രിയിലെത്തിച്ച കുട്ടിയെ രക്ഷിക്കാനായില്ല.തുടര്‍ന്ന് ആശുപത്രിക്ക് പുറത്ത് കടുത്ത പ്രതിഷേധം അരങ്ങേറി.

പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് എയര്‍ആംബുലന്‍സിന് അനുമതി ലഭിക്കാതിരുന്നതെന്നാണ് ആരോപണം. ഇന്ത്യയോടുള്ള പ്രസിഡന്‍റിന്‍റെ വിരോധം തീര്‍ക്കാന്‍ ആളുകളുടെ ജീവന്‍ പണയപ്പെടുത്തരുതെന്ന് മാലദ്വീപ് എംപി മീകെയില്‍ നസീം എക്‌സില്‍ കുറിച്ചു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം ഏറെ വഷളായിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം നവംബറില്‍ പ്രസിഡന്‍റ് മുഹമ്മദ് മുയിസു അധികാരമേറ്റതുമുതല്‍ ഇന്ത്യയുമായി മാലദ്വീപ് അകല്‍ച്ചയിലാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെക്കുറിച്ചുള്ള എംപിമാരുടെ പോസ്റ്റിന് പിന്നാലെ ബന്ധം കൂടുതല്‍ വഷളായി. ഇതിന് പിന്നാലെ രാജ്യത്തുള്ള 88 ഇന്ത്യന്‍ സൈനികരെ മാര്‍ച്ച് പതിനഞ്ചിന് മുമ്പ് പിന്‍വലിക്കണമെന്ന് മാലദ്വീപ് ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് നവംബറില്‍ സ്ഥാനമേറ്റതിന്‍റെ തൊട്ടടുത്ത ദിവസവും പ്രസിഡന്‍റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ നല്‍കിയ രണ്ട് ഹെലികോപ്‌റ്ററുകളും ഒരു ചെറു വിമാനവും മാലദ്വീപ് ഉപയോഗിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ മെഡിക്കല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തി. മാലദ്വീപ് ചൈനയുമായി അടുക്കുന്നതിന്‍റെ സൂചനകളാണ് മുഹമ്മദ് മുയിസുവിന്‍റെ നിലപാടുകളിലെ മാറ്റമെന്നാണ് വിലയിരുത്തല്‍. മൊയ്‌സുവിന്‍റെ പ്രചാരണങ്ങളിലും ഇന്ത്യയുമായുള്ള ബന്ധത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു.

കടല്‍ത്തീര വിനോദസഞ്ചാരത്തില്‍ ഇന്ത്യ മാലദ്വീപില്‍ നിന്ന് വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഇന്ത്യ അവരെ ഉന്നം വയ്ക്കുന്നുവെന്നൊരു ആരോപണം അവിടുത്തെ ഒരു മന്ത്രി എക്‌സിലൂടെ പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.