ETV Bharat / bharat

പ്രതിമാസ പ്രതിശീര്‍ഷ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് കഴിഞ്ഞ ദശകത്തേക്കാള്‍ ഇരട്ടിയിലേറെയെന്ന് റിപ്പോര്‍ട്ട് - പ്രതിശീര്‍ഷ ഗാര്‍ഹിക ഉപഭോക്തൃ ചെലവ്

പ്രതിമാസ പ്രതിശീര്‍ഷ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് കഴിഞ്ഞ ദശകത്തെക്കാള്‍ ഇരട്ടിയിലേറെയെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളിലൂടെയുള്ള സൗജന്യങ്ങളും വീടുകളില്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളും വിവിധ സമ്മാനങ്ങളും അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

MPCHCE  NSSO  National Sample Survey Office  പ്രതിശീര്‍ഷ ഗാര്‍ഹിക ഉപഭോക്തൃ ചെലവ്  2 61746 വീടുകള്‍
Monthly Per Capita Household Consumption Expenditure More Than Doubled Last Decade: Survey
author img

By ETV Bharat Kerala Team

Published : Feb 25, 2024, 6:11 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു ദശകത്തിനിടെ പ്രതിമാസ പ്രതിശീര്‍ഷ ഗാര്‍ഹിക ഉപഭോക്തൃ ചെലവ് ഇരട്ടിയിലേറെയെന്ന് റിപ്പോര്‍ട്ട്. ദേശീയ സാമ്പിള്‍ സര്‍വെ(എന്‍എസ്എസ്ഒ)യുടെ 2022-23 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. സ്ഥിതിവിവര -പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള എന്‍എസ്എസ്ഒ 2022 ഓഗസ്റ്റിനും 2023 ജൂലൈയ്ക്കുമിടയില്‍ നടത്തിയ ഗാര്‍ഹിക ഉപഭോഗ സര്‍വെയിലാണ് ഈ കണ്ടെത്തലുകള്‍(Monthly Per Capita Household Consumption Expenditure).

നഗരമേഖലകളില്‍ പ്രതിമാസ പ്രതിശീര്‍ഷ ചെലവ് (എംപിസിഇ)2011-12ല്‍ 2630 രൂപ ആയിരുന്നത് 2022-23ല്‍ 6459 രൂപയായെന്നാണ് സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ ഇത് 1430 രൂപയില്‍ നിന്ന് 3,773 രൂപ ആയി കുതിച്ചുയര്‍ന്നു. ശരാശരി എംപിസിഇ 2011-12 വിലകളിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 2011-12ല്‍ നഗരമേഖലകളില്‍ 2630 രൂപ ആയിരിന്നിടത്ത് 2022-23 ആയപ്പോഴേക്കും ഇത് 3510ലെത്തി. ഗ്രാമീണ മേഖലകളില്‍ ഇത് 1430ല്‍ നിന്ന് ഇത് 2054ആയി വര്‍ദ്ധിച്ചു(NSSO).

രാജ്യത്തെ ഗ്രാമ -നഗര മേഖലകളിലും വ്യത്യസ്ത സാമൂഹ്യ-സാമ്പത്തിക സംഘങ്ങളിലും സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗച്ചെലവ് കണ്ടെത്താനായിരുന്നു സര്‍വേ സംഘടിപ്പിച്ചത്(National Sample Survey Office).

ഗ്രാമീണ മേഖലകളില്‍ ശരാശരി പ്രതിമാസ പ്രതിശീര്‍ഷ ഉപഭോഗച്ചെലവ് 2022-23ല്‍ 3773 രൂപയാണ്. നഗരമേഖലകളില്‍ ഇത് 6459ഉം. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള അഞ്ച് ശതമാനം ഗ്രാമീണ ജനതയുടെ എംപിസിഇ1373രൂപയാണ്. നഗരമേഖലകളില്‍ ഇതേ വിഭാഗത്തിന്‍റേത് 2001 രൂപയാണെന്നും സര്‍വേയില്‍ പറയുന്നു. സമൂഹത്തിന്‍റെ ഉന്നത മേഖലകളിലുള്ള ജനവിഭാഗങ്ങളില്‍ നഗരമേഖലകളിലെ എംപിസിഇ 20,824 രൂപയും ഗ്രാമീണമേഖലകളില്‍ 10,501 രൂപയുമാണെന്നും കണ്ടെത്തി.

ഏറ്റവും ഉയര്‍ന്ന പ്രതിമാസ പ്രതിശീര്‍ഷ ചെലവ് ഗ്രാമ-നഗരമേഖലകളിലുള്ള സംസ്ഥാനം സിക്കിമാണ്. ഏറ്റവും കുറവ് ഛത്തീസ്ഗഡിലും. ഗ്രാമീണ-നഗരമേഖലകളിലെ എംപിസിഇയില്‍ ഏറ്റവും കൂടുതല്‍ അന്തരമുള്ള സംസ്ഥാനം മേഘാലയ ആണ്. 83 ശതമാനമാണിത്. തൊട്ടുപിന്നാലെ 82ശതമാനവുമായി ഛത്തീസ്ഗഡുമുണ്ട്. ഏറ്റവും ഉയര്‍ന്ന എംപിസിഇ ഉള്ള കേന്ദ്രഭരണപ്രദേശം ചണ്ഡിഗഢാണ്. ഏറ്റവും കുറവ് ലഡാക്കിലും ലക്ഷദ്വീപിലുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2, 61,746 വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തലുകള്‍ ഉള്ളത്. ഇതില്‍ 1,55014 വീടുകള്‍ ഗ്രാമീണ മേഖലയില്‍ നിന്നും 1,06732 വീടുകള്‍ നഗരമേഖലകളില്‍ നിന്നുമുള്ളതായിരുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സാമ്പിളുകള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തി.

വീടുകളില്‍ തന്നെ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളും , സമ്മാനങ്ങളും വായ്പകളും, സൗജന്യമായി കിട്ടുന്ന ചരക്കുകളും കൈമാറ്റം ചെയ്യപ്പെടുന്ന സാധന സേവനങ്ങളും ഉള്‍പ്പെടുത്തിയുള്ള സര്‍വേ തുടരുകയാണ്. ഇതിന്‍റെ വിവരങ്ങള്‍ കൂടി ലഭ്യമാകുമ്പോള്‍ എംപിസിഇയില്‍ വര്‍ദ്ധനയുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

കൂടാതെ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ കൂടി ലഭിക്കുന്ന വിവിധ സൗജന്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഇതില്‍ ഭക്ഷ്യ വിഭവങ്ങള്‍, ഭക്ഷ്യേതര വിഭവങ്ങള്‍ എന്നിങ്ങനെ തിരിച്ച് ഇവയുടെ മൂല്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read: ഡല്‍ഹിയിലെ പ്രതിശീര്‍ഷ വരുമാനം രാജ്യത്തെ പ്രതിശീര്‍ഷ വരുമാനത്തേക്കാള്‍ മൂന്നിരട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.