ശ്രീനഗര്‍ : റമദാനിലെ പുണ്യദിനമായ ശബ്-ഇ-ഖദ്‌റിന് ചരിത്ര പ്രസിദ്ധമായ ജുമാ മസ്‌ജിദ് പൂട്ടിയിട്ട സംഭവത്തില്‍ പ്രതികരിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്‍റ് മെഹബൂബ മുഫ്‌തി. വിശ്വാസികളുടെ പ്രാര്‍ഥന മുടക്കാന്‍ മസ്‌ജിദ് പൂട്ടിയിടുകയായിരുന്നു എന്ന് മെഹബൂബ മുഫ്‌തി ആരോപിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച പിഡിപി പ്രസിഡന്‍റ്, മിര്‍വായിസ് ഉമര്‍ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിലാക്കിയത് നിര്‍ഭാഗ്യകരമാണെന്നും പ്രതികരിച്ചു.
'ഭൂമി, വിഭവങ്ങള്‍, മതം... എന്തെല്ലാമാണ് കശ്‌മീരികള്‍ക്ക് നഷ്‌ടമാകുന്നത്.' -മെഹബൂബ മുഫ്‌തി എക്‌സില്‍ പോസ്റ്റ് ചെയ്‌തു. ഇതിനിടെ ശബ്-ഇ-ഖദ്‌റിനോടനുബന്ധിച്ച് നൂറുകണക്കിന് വിശ്വാസികള്‍ ഹസ്രത്‌ബാല്‍ ദര്‍ഗയില്‍ ഒത്തുകൂടി.
അതേസമയം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കശ്‌മീരില്‍ തങ്ങളുടെ പ്രതിനിധികളെ നിര്‍ത്തുമെന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് പ്രഖ്യാപിച്ചിരുന്നു. കശ്‌മീരിലെ മൂന്ന് ലോക്‌സഭ സീറ്റുകളിലേക്കും പാര്‍ട്ടി പ്രതിനിധികള്‍ മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്‌ദുള്ള പറഞ്ഞതിന് പിന്നാലെയാണ് പിഡിപിയുടെ പ്രഖ്യാപനം.
ബിജെപിയെ വെല്ലുവിളിച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപംനല്‍കിയ ഇന്ത്യ സഖ്യത്തിലെ കക്ഷികളാണ് നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും. ജമ്മു കശ്‌മീരില്‍ അഞ്ച് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19ന് ഉധംപൂരിലും ഏപ്രില്‍ 26ന് ജമ്മുവിലും മെയ് 7ന് അനന്ത്നാഗ്-രജൗരിയിലും മെയ് 13ന് ശ്രീനഗറിലും മെയ് 20ന് ബാരാമുള്ളയിലും തെരഞ്ഞെടുപ്പ് നടക്കും.