അനന്ത്നാഗ് (ജമ്മു കശ്‌മീര്‍): അനന്ത്‌നാഗ് നിയോജക മണ്ഡലത്തിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി മെഹബൂബ് ബേഗ് നാമനിർദേശ പത്രിക സമർപ്പിച്ചു. സെപ്റ്റംബർ മൂന്നാം വാരത്തിലാണ് ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്.
"മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിൽ പിഡിപി ജമ്മു കശ്‌മീരിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നിരന്തരം ഉന്നയിച്ചു." ഇന്ത്യ സഖ്യം ഒരു "ദേശീയ തലത്തിലുള്ള ആശയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്നതിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അദ്ദേഹം അഭിനന്ദിച്ചു." ന്യൂനപക്ഷങ്ങളുടെ ശബ്‌ദം ഉയർത്തിയതിന് രാഹുൽ ഗാന്ധിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു..." പിഡിപി നേതാവ് കൂട്ടിച്ചേർത്തു.
ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായി നടക്കും. ഫലം ഒക്‌ടോബർ നാലിന് പ്രഖ്യാപിക്കും. ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യം പ്രഖ്യാപിച്ചിരുന്നു.
"തങ്ങൾ മിക്ക സീറ്റുകളിലും സമവായത്തിലെത്തി." കോൺഗ്രസും എൻസിയും പരസ്‌പരം സഖ്യത്തിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നാഷണൽ കോൺഫറൻസ് രണ്ട് സീറ്റുകൾ നേടി - അനന്ത്നാഗ്, ശ്രീനഗർ. കോൺഗ്രസിന് ഒരു സീറ്റും നേടാനായില്ല. 24 നിയമസഭ സീറ്റുകളിൽ സെപ്റ്റംബർ 18 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. പാംപോർ, ത്രാൽ, പുൽവാമ, രാജ്പോറ, സൈനപോറ, ഷോപിയാൻ, ഡി എച്ച് എന്നിവയാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്.
കുൽഗാം, ദേവ്‌സർ, ദൂരു, കോക്കർനാഗ് (എസ്‌ടി), അനന്ത്‌നാഗ് വെസ്റ്റ്, അനന്ത്‌നാഗ്, ശ്രീഗുഫ്‌വാര-ബിജ്‌ബെഹറ, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ്, പഹൽഗാം, ഇൻഡെർവാൾ, കിഷ്‌ത്വാർ, പാഡർ-നാഗ്‌സേനി, ഭദർവ, ദോഡ, ദോഡ വെസ്റ്റ്, റംബാൻ, ബാനിഹാൽ എന്നിവിടങ്ങളിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്.
ജമ്മു കശ്‌മീരിൽ ആകെ 90 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്‌മീരിൽ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് 2014ലാണ്. വോട്ടെണ്ണൽ ഒക്ടോബർ നാലിന് നടക്കും.