മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനൊരുങ്ങി ജല്‍നയിലെ മറാത്ത അവകാശ പ്രവര്‍ത്തകന്‍ മനോജ് ജാരങ്കെ. ജല്‍നയിലെ മറാത്ത സമൂഹവുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ഗ്രാമത്തില്‍ നിന്നും ഓരോരുത്തരെ മത്സരിപ്പിക്കുന്നതിന് പകരം ഓരോ ജില്ലയില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനും ആ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മറാത്ത സമൂഹം പ്രവര്‍ത്തിക്കാനും ജാരങ്കെ അനുകൂലികള്‍ നിര്‍ദ്ദേശിക്കുന്നു.
ഞായറാഴ്‌ച യോഗം നടത്താനും മുപ്പതിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുമാണ് തീരുമാനം. അന്താര്‍വാലി സാരതിയില്‍ നടന്ന യോഗത്തില്‍ തീരുമാനമുണ്ടായില്ലെന്ന് രാഷ്‌ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജാരങ്കെയും സംഘാടകരുമായി വാക്കേറ്റമുണ്ടായെന്നും സൂചനയുണ്ട്. കര്‍മല താലൂക്കിലെ യോഗത്തില്‍ പ്രതിഷേധക്കാര്‍ ആരും എത്തിയില്ലെന്നതാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ഇതാണ് മനോജ് കാരങ്കെ മുന്നോട്ട് പോകുന്നത്. തീരുമാനം മാറ്റിവയ്ക്കാനുണ്ടായ കാരണവും ഇതാണെന്നാണ് സൂചന.
മറാത്ത സമൂഹത്തിന്‍റെ തീരുമാനം എടുക്കാനായി അന്താര്‍വാലി സാരതിയിലെ ഒരു യോഗം വിളിച്ചിരുന്നു. അവിടെ കൂടിയ ജനതയെ അദ്ദേഹം പലതും പറഞ്ഞ് പ്രചോദിപ്പിച്ചു. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. മറാത്ത സംവരണ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനിത് അപകടകരമായി മറും. നിങ്ങളുെട ശുഭ്രവസ്‌ത്രങ്ങള്‍ നീക്കിയില്ലെങ്കില്‍ മറാത്ത സമൂഹത്തിന് അതിജീവിക്കാനാകില്ലെന്നും ജാരങ്കെ പാട്ടീല്‍ മുന്നറിയിപ്പ് നല്‍കി.
കര്‍മല താലൂക്കിലെ മറാത്ത പ്രതിഷേധക്കാര്‍ മനോജ് ജാരങ്കെയുടെ സമ്മേളനത്തിനായി 19 ഏക്കര്‍ നീക്കി വച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ എല്ലാവരും എത്താത്തതിനെ തുടര്‍ന്ന് സംഘാടകര്‍ ഇത് അഞ്ച് ഏക്കറായി കുറച്ചു. എന്നിട്ടും യോഗ സ്ഥലം ശൂന്യമായി തന്നെ കിടന്നു. മനോജ് ജാരങ്കെയുടെ പ്രതിഷേധത്തോട് മറ്റുള്ളവര്‍ പുറംതിരിഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. സംഘാടകരോടും അദ്ദേഹം തന്‍റെ പ്രതിഷേധം തുറന്ന് കാട്ടി. അഞ്ച് മിനിറ്റിനുള്ളില്‍ അദ്ദേഹം പ്രതിഷേധ സ്ഥലത്ത് നിന്ന് മടങ്ങി. എന്നാല്‍ യോഗത്തെക്കുറിച്ച് വലിയതോതില്‍ ചര്‍ച്ചകള്‍ നടന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മറാത്ത സമൂഹം നല്ല വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യുകയും അവരെ സര്‍ക്കാരിലേക്ക് തെരഞ്ഞെടുത്ത് അയക്കുകയും വേണം. അങ്ങനെ മാത്രമേ ഈ സര്‍ക്കാര്‍ മൂലം നമ്മള്‍ അനുഭവിക്കുന്നതനൊക്കെ അറുതിയാകൂ. ഇത് ജനപങ്കാളിത്തമില്ലാതെ നടക്കില്ല. മറാത്ത നേതാക്കള്‍ക്ക് സമൂഹത്തിന് വേണ്ടി ധാരാളം കാര്യങ്ങള്‍ െചയ്യാനുണ്ട്. ഇപ്പോള്‍ നമ്മള്‍ ജാതിക്ക് വേണ്ടി മാത്രമാണ് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്. അത് കൊണ്ട് ഏതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കില്ലെന്നൊരു തീരുമാനം നാം കൈക്കൊള്ളണം. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നമ്മുടെ കൂട്ടത്തില്‍ നിന്ന് രംഗത്ത് വരുന്നവരെ പിന്തുണയ്ക്കണം. മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകണമെന്നും മനോജ് ജാരങ്കെ ജനങ്ങളോട് പറഞ്ഞു.
ഈ മാസം മുപ്പത് വരെ ഓരോ ഗ്രാമത്തിലും തങ്ങള്‍ യോഗങ്ങള്‍ നടത്താന്‍ പോകുകയാണ്. ഇതിന് ശേഷം ഓരോ ജില്ലയില്‍ നിന്നും സ്വാത്രന്ത്ര സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. മറ്റ് നേതാക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ട് എന്ത് നേടിയെന്നും മനോജ് ജാരങ്കെ ചോദിച്ചു. അത് കൊണ്ട് ഇപ്പോള്‍ നമുക്ക് നമ്മുടെ ജാതിക്ക് വേണ്ടി പോരാടാം. നേതാക്കള്‍ നിങ്ങളുെട ജാതിയെ വഞ്ചിച്ചു. എല്ലാവരും നമ്മുടെ സമൂഹത്തോടൊപ്പം ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.