ന്യൂഡല്‍ഹി: ലോറൻസ് ബിഷ്‌ണോയിയെ മാതൃകയായി കണ്ട് അനധികൃതമായി തോക്ക് കൈവശം വച്ച 22കാരൻ അറസ്റ്റില്‍. ഹരിയാന ജജ്ജാര്‍ സ്വദേശിയായ ആകാശാണ് പിടിയിലായത്. തോക്കുകളുമായി പോസ് ചെയ്യുന്ന യുവാവിന്‍റെ ചിത്രങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ഇയാളെ പിന്തുടര്‍ന്ന് രഹസ്യാന്വേഷണം നടത്തിയ ശേഷമാണ് അന്വേഷണസംഘം യുവാവിനെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ യുവാവില്‍ നിന്നും നാടൻ തോക്കും വെടിയുണ്ടകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ലോറൻസ് ബിഷ്‌ണോയിയുടെ കുപ്രസിദ്ധി അനുകരിക്കാനാണ് താൻ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒരു മാസം മുന്‍പാണ് താൻ തോക്ക് വാങ്ങിയതെന്നും യുവാവ് വെളിപ്പെടുത്തി. പിന്നാലെ, തന്‍റെ പ്രശസ്തി വര്‍ധിപ്പിക്കാൻ തോക്കുമായി പോസ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്റ്റഗ്രാമില്‍ 9000ല്‍ അധികം പേര്‍ ഇയാളെ പിന്തുടരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ സജീവമായ കുറ്റവാളികളെ നിരീക്ഷിക്കാൻ ഒരു പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അങ്കിത് സിങ് അറിയിച്ചു.
Also Read : സൽമാൻ ഖാന് വീണ്ടും വധ ഭീഷണി; 5 കോടി തന്നില്ലെങ്കില്‍ ബാബ സിദ്ദിഖിയേക്കാള്‍ സ്ഥിതി മോശമാകും