ETV Bharat / bharat

ഓപ്പറേഷൻ ‘റൈസിങ് സൺ’; പ്രധാന സ്വർണക്കടത്ത് സംഘത്തെ തകർത്ത് ഡിആർഐ, 40 കോടിയുടെ സ്വർണം പിടികൂടി - gold smuggling

ഇന്തോ-മ്യാൻമർ അതിർത്തി വഴി ഇന്ത്യയിലേക്ക് സ്വർണം കടത്തുകയും ഗുവാഹത്തിയിൽ വച്ച് അവ സമാഹരിച്ച് ഡൽഹി, ജയ്‌പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി.

Directorate of Revenue Intelligence  Gold Smuggling  Gold
Directorate of Revenue Intelligence busts major gold smuggling syndicate
author img

By ETV Bharat Kerala Team

Published : Mar 13, 2024, 10:42 PM IST

ന്യൂഡൽഹി : വിദേശ സ്വർണം കടത്തുന്ന പ്രധാന സംഘത്തെ പിടികൂടി ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ). 40 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഡിആര്‍ഐ ഓപ്പറേഷന്‍ 'റൈസിംഗ് സണ്ണി'ലൂടെ പിടികൂടിയത്. നാല് സംസ്ഥാനങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ ഏകദേശം 61.08 കിലോഗ്രാം ഭാരമുള്ള കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തു.

ഗുവാഹത്തി, ബാർപേട്ട, ദർബംഗ, ഗോരഖ്‌പൂർ, അരാരിയ എന്നിവിടങ്ങളിൽ 19 വാഹനങ്ങളും പണവും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും റെയ്‌ഡില്‍ പിടികൂടിയിട്ടുണ്ട്. സംഘത്തിന്‍റെ രണ്ട് സൂത്ര ധാരന്മാരെയുള്‍പ്പെടെ ആറ് അംഗങ്ങളെ ഗുവാഹത്തിയിലെ ഒരു റെസിഡൻഷ്യൽ ഏരിയയില്‍ നിന്ന് ഗുവാഹത്തിയിലെ ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി. ഇവരില്‍ നിന്ന് 22.74 കിലോഗ്രാം സ്വർണ്ണം, 13 ലക്ഷം രൂപ, വാഹനങ്ങൾ, മറ്റ് ഇലക്ട്രോണിക് വസ്‌തുക്കൾ എന്നിവ കണ്ടെടുത്തു. ഗുവാഹത്തിയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ അസമിലെ ബാർപേട്ടയിൽ വെച്ച് പിടികൂടിയ വാഹനത്തിൽ നിന്ന് 13.28 കിലോ കള്ളക്കടത്ത് സ്വർണത്തോടൊപ്പം രണ്ട് പേരെ പിടികൂടി.

അന്വേഷണത്തിൽ കണ്ടെത്തിയ സൂചനകളെ തുടർന്ന്, മുസാഫർപൂരിൽ നിന്നുള്ള ഡിആർഐ ഉദ്യോഗസ്ഥർ ദർഭംഗയ്ക്ക് സമീപം പിടികൂടിയ വാഹനത്തില്‍ നിന്ന് 13.27 കിലോ സ്വർണം കണ്ടെടുത്തു. മറ്റൊരു വാഹനം ഗോരഖ്പൂരിൽ വെച്ച് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടി. ഇതില്‍ നിന്ന് 11.79 കിലോ വിദേശ സ്വർണമാണ് കണ്ടെടുത്തത്. സംഘം ഉപയോഗിച്ചിരുന്ന രഹസ്യ അറകളുള്ള മറ്റ് ഒമ്പത് കാറുകളും പട്‌നയിൽ നിന്നുള്ള ഡിആർഐ ഉദ്യോഗസ്ഥർ ബിഹാറിലെ അരാരിയയിൽ കണ്ടെത്തി പിടികൂടി. 12 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്.

ഇന്തോ-മ്യാൻമർ അതിർത്തി വഴി ചെറിയ അളവിൽ ഇന്ത്യയിലേക്ക് സ്വർണം കടത്തുകയും ഗുവാഹത്തിയിൽ വച്ച് അവ സമാഹരിച്ച് ഡൽഹി, ജയ്‌പുർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കടത്തുകയും ചെയ്‌തിരുന്നതായി പ്രാഥമിക ചോദ്യം ചെയ്യലിൽ ഡിആര്‍ഐ കണ്ടെത്തി.

Also Read : രഥോത്‌സവം കാണാനെത്തിയ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു: ഏഴ് പേർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.