ETV Bharat / bharat

മഹാകുംഭ മേള; യുപിയിൽ പുതിയ ജില്ല, പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് - MAHA KUMBH NEW DISTRICT UP

2025 അടുത്ത വർഷം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കാനിരിക്കുന്ന മഹാകുംഭ മേളയോടനുബന്ധിച്ചാണ് ഉത്തർപ്രദേശ് സർക്കാറിൻ്റെ പുതിയ തീരുമാനം.

TEMPORARY NEW DISTRICT  MAHA KUMBH  പുതിയ ജില്ല മഹാകുംഭ്  മഹാകുംഭമേള
Maha Kumbh (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 2, 2024, 10:08 PM IST

ലഖ്‌നൗ : മഹാകുംഭ മേളയ്‌ക്കൊരുങ്ങി ഉത്തര്‍പ്രദേശ്. 2025 ജനുവരിയിൽ മഹാകുംഭമേള നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മേള നടക്കുന്ന പ്രദേശം മഹാകുംഭ ജില്ല ജില്ലയായി പ്രഖ്യാപിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. 2025 അടുത്ത വർഷം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കാനിരിക്കുന്ന മഹാകുംഭ മേളയോടനുബന്ധിച്ചാണ് ഉത്തർപ്രദേശ് സർക്കാറിൻ്റെ പുതിയ തീരുമാനം. മഹാകുംഭ ജില്ല താത്‌കാലിക ജില്ലയാണെങ്കിലും യുപിയിലെ ജില്ലകളുടെ എണ്ണം 76 ആയി ഉയർന്നു.

പുതിയ തീരുമാനത്തെതുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തിൽ തയാറെടുപ്പുകൾ നടത്തുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മഹാകുംഭത്തിന് സൗകര്യമൊരുക്കുന്നതിനായി പ്രയാഗ്‌രാജ് ജില്ലാ കലക്‌ടര്‍ രവീന്ദ്ര കുമാർ മദാർ ആണ് കുംഭ മേഖലയെ താത്‌കാലിക ജില്ലയായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. മൊത്തം 67 ഗ്രാമങ്ങൾ പുതുതായി പ്രഖ്യാപിച്ച മഹാകുംഭ ജില്ലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിജ്ഞാപന പ്രകാരം കുംഭമേള ഓഫിസർ വിജയ് കിരൺ ആനന്ദ് കുംഭമേള ജില്ലാ കലക്‌ടറായി പ്രവർത്തിക്കും. പ്രയാഗ് രാജ് ജില്ലയിലെ നാല് താലൂക്കുകളിലെ 67 ഗ്രാമങ്ങളും മഹാകുംഭ ജില്ലയിലെ സദർ താലൂക്കിൽ നിന്നുള്ള 25 റവന്യൂ ഗ്രാമങ്ങളും സോറാവിൽ നിന്നുള്ള മൂന്ന് ഗ്രാമങ്ങളും ഫുൽപൂരിൽ നിന്നുള്ള 20 ഗ്രാമങ്ങളും കർചനയിൽ നിന്നുള്ള 19 ഗ്രാമങ്ങളും പുതിയ ജില്ലയില്‍ ഉൾപ്പെടുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇത്തവണ 40 മുതൽ 45 കോടി വരെ ഭക്തർ 2025 ലെ മഹാകുംഭത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധകൃതര്‍ പറഞ്ഞു. മേളയിലേക്ക് വരുന്ന ഭക്തര്‍ അയോധ്യ, വാരണാസി എന്നിങ്ങനെ സമീപത്തുള്ള ആരാധനാലയങ്ങള്‍ സന്ദർശിക്കുന്നതും പതിവാണ്. ഇത് കണക്കിലെടുത്ത് വാരണാസിയെ മഹാകുംഭ (പ്രയാഗ് രാജ്) അയോധ്യയുമായി ബന്ധിപ്പിക്കുന്ന വിവിധ തരത്തിലുള്ള ടൂർ പാക്കേജുകളും ടൂറിസം വകുപ്പ് തയാറാക്കുന്നുണ്ട്. ഇത്തരം സേവനങ്ങള്‍ക്കായി ഓൺലൈൻ ബുക്കിങ് സൗകര്യവും ആരംഭിച്ചു കഴിഞ്ഞു.

പുതുതായി രൂപീകരിച്ച ജില്ലയിൽ കുംഭമേള സമയത്തെ തയാറെടുപ്പുകള്‍ക്കും സേവനങ്ങള്‍ക്കുമായി പ്രത്യേക അഡ്‌മിനിസ്ട്രേറ്റീവ് ടീം ഉണ്ടായിരിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേള ഇപ്രാവശ്യം 2025 ജനുവരിയിലാണ് ആരംഭിക്കുക. ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള തീർഥാടകർക്ക് ആതിഥേയത്വം വഹിക്കുന്ന മേളയാണിത്. കോടിക്കണക്കിന് പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കുംഭമേളക്കായി തയാറെടുപ്പുകൾ പുരോ​ഗമിക്കുകയാണ്.

മഹാകുംഭ മേള മേഖലയിൽ, മേള അധികാരിക്ക് സെക്ഷൻ-14(1) പ്രകാരം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ജില്ലാ മജിസ്‌ട്രേറ്റ്, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുടെ അധികാരങ്ങൾ ഉണ്ടായിരിക്കും. ഇന്ത്യൻ സിവിൽ ഡിഫൻസ് കോഡിൻ്റെ മറ്റ് പ്രസക്തമായ വകുപ്പുകൾ, 2023, കൂടാതെ പ്രസ്‌തുത കോഡ് അല്ലെങ്കിൽ നിലവിൽ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിന് കീഴിലുള്ള ജില്ലാ മജിസ്‌ട്രേറ്റിൻ്റെ എല്ലാ അധികാരങ്ങളും എല്ലാവിധത്തിലും പ്രയോഗിക്കാനുള്ള അവകാശം അവര്‍ക്ക് ഉണ്ടായിരിക്കും.

Also Read: മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ ഹര്‍ജിയില്‍ ഇഡിയോട് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.