ചെന്നൈ : ചെന്നൈ തീവുത്തിടൽ പരിസരത്ത് ഫോർമുല 4 കാർ റേസ് നടത്താൻ വിലക്കില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. തീവുത്തിടൽ പ്രദേശത്തിന് ചുറ്റുമുള്ള 3.7 കിലോമീറ്റർ ഫോർമുല 4 കാർ റേസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബിജെപി വക്താവ് പ്രസാദ് നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്‌റ്റ് 31-നും സെപ്‌റ്റംബര്‍ 1-നും ആണ് റേസ് നടക്കുന്നത്.
റേസിന് അന്താരാഷ്‌ട്ര ഫെഡറേഷന്‍റെ ലൈസൻസ് നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. രാജീവ് ഗാന്ധി ആശുപത്രിയിലേക്കും ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും യാത്ര സുഗമവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പൊതു സുരക്ഷ, ഗതാഗത ക്രമീകരണം, ആശുപത്രികളിലേക്കുള്ള തടസമില്ലാത്ത പ്രവേശനം എന്നിവ ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കാട്ടി അന്ന് തമിഴ്‌നാട് സർക്കാർ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എഫ്ഐഎ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് ഹര്‍ജിക്കാരന് നൽകാനും ചീഫ് ജസ്‌റ്റിസ് കൃഷ്‌ണ കുമാറിന്‍റെയും ജസ്റ്റിസ് ബാലാജിയുടെയും ബെഞ്ച് വ്യക്തമാക്കി.
Also Read : ചെന്നൈയിൽ സ്‌ട്രീറ്റില്‍ തീ പാറും; ഫോർമുല 4 കാറോട്ട മത്സരം ഓഗസ്റ്റ് 31ന് കൊടിയേറും