ETV Bharat / bharat

' ദേഷ്യത്തിനും വെറുപ്പിനും പരാജയപ്പെടുത്താനായില്ല': രാഹുലിനെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി - PRIYANKA ABOUT RAHUL GANDHI - PRIYANKA ABOUT RAHUL GANDHI

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി. ഹൃദയത്തിലെ സ്നേഹവും സത്യവും ദയയും കൊണ്ടാണ് രാഹുല്‍ പോരാടിയതെന്നും പ്രിയങ്ക.

LOK SABHA ELECTION RESULTS  LOK SABHA ELECTION 2024  RAHUL GANDHI  PRIYANKA GANDHI
Priyanka Gandhi and Rahul Gandhi (ETV Bharat)
author img

By PTI

Published : Jun 5, 2024, 3:59 PM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഒരിക്കലും പിന്നോട്ട് പോയിട്ടില്ലെന്നും സത്യത്തിനായുള്ള പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നും സഹോദരി പ്രിയങ്ക ഗാന്ധി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം .

"അവർ നിങ്ങളോട് എന്ത് പറഞ്ഞാലും ചെയ്‌താലും, നിങ്ങൾ ഒരിക്കലും പിന്നോട്ട് പോയില്ല, നിങ്ങളെ സംശയിച്ചപ്പോഴും നിങ്ങളുടെ ദൃഢമായ വിശ്വാസത്തെ ഇല്ലാതാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അവർ പ്രചരിപ്പിക്കുന്ന നുണ പ്രചരണങ്ങൾക്കിടയിലും നിങ്ങൾ സത്യത്തിനായുള്ള പോരാട്ടം നിർത്തിയില്ല, ദേഷ്യത്തിനും വെറുപ്പിനും ഒരിക്കലും നിങ്ങളെ പരാജയപ്പെടുത്താനായില്ല." എന്നും പ്രിയങ്ക തൻ്റെ എക്‌സില്‍ കുറിച്ചു.

നിങ്ങളുടെ ഹൃദയത്തിലെ സ്നേഹവും സത്യവും ദയയും കൊണ്ടാണ് നിങ്ങൾ പോരാടിയത്. ഞങ്ങളിൽ ചിലർ നിങ്ങളെ എല്ലാവരേക്കാളും ധീരനായാണ് എല്ലായ്‌പ്പോഴും കാണുകയും അറിയുകയും ചെയ്‌തിട്ടുള്ളത്. രാഹുൽ ഗാന്ധി, നിങ്ങളുടെ സഹോദരിയായതിൽ ഞാൻ അഭിമാനിക്കുന്നു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രതിപക്ഷമായ ഇന്ത്യൻ സഖ്യത്തിൻ്റെ ഭാഗമായ കോൺഗ്രസ്, 2019 ലെ 52 സീറ്റുമായി താരതമ്യം ചെയ്യുമ്പോൾ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി. രാജസ്ഥാനിലും ഹരിയാനയിലും ബിജെപിയുടെ വോട്ട് വിഹിതം പിടിച്ചെടുക്കാനും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സാധിച്ചു.

ALSO READ: കേന്ദ്രത്തില്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കും?: വാർത്ത സമ്മേളനം വിളിച്ച് ചന്ദ്രബാബു നായിഡു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.