ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പ്; തിയതി പ്രഖ്യാപനം നാളെ വൈകിട്ട് മൂന്നിന് - Lok Sabha Election 2024

രാജ്യത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. ലോക്‌സഭയ്‌ക്ക് ഒപ്പം ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. കശ്‌മീരിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് സാധ്യത.

Lok Sabha  Lok Sabha Election  Lok Sabha poll schedule  election commission
Lok Sabha and state assemblies poll schedule; The date will be known tomorrow
author img

By ETV Bharat Kerala Team

Published : Mar 15, 2024, 12:40 PM IST

Updated : Mar 15, 2024, 3:13 PM IST

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം പൂർത്തിയായി. തീയതികൾ തീരുമാനിച്ചു. പ്രഖ്യാപനം നാളെ വൈകീട്ട് 3 മണിയ്ക്ക് നടക്കും. നാളെ വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു (Lok Sabha Election 2024).

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ അധ്യക്ഷതയില്‍ ഒരുക്കങ്ങൾ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും പങ്കെടുത്തു. തീയതിയില്‍ ധാരണയായതോടെ നാളെ മൂന്ന് മണിക്ക് പ്രഖ്യാപനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി.

ലോക്‌സഭയ്‌ക്ക് ഒപ്പം ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. കശ്‌മീരിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് സാധ്യതയുണ്ട് (Lok Sabha Election 2024).

നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിന് മുമ്പ് പുതിയ സഭ രൂപീകരിക്കണം. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ നിയമസഭകളുടെ കാലാവധിയും ജൂണിൽ വിവിധ തീയതികളിലായി അവസാനിക്കുകയാണ്.

ഇക്കുറിയും അഞ്ച് ഘട്ടങ്ങളിൽ അധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. 543 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 12 ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളിലായി 97 കോടി ജനങ്ങള്‍ക്കാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപി 303 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 52 സീറ്റുകളാണ് ലഭിച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷ സ്ഥാനം അവകാശപ്പെടാൻ വേണ്ടത്ര അംഗസംഖ്യ നേടാനായിരുന്നില്ല. ഇക്കുറി ബിജെപി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത് (Lok Sabha Election 2024).

370ലധികം സീറ്റുകള്‍ നേടി ഭരണം തുടരുമെന്ന ആത്മവിശ്വാസം ബിജെപി പ്രചാരണമാക്കുമ്പോള്‍, മോദിയുടെ ഗ്യാരണ്ടിയെ നേരിടാന്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും, ആദിവാസികള്‍ക്കുമൊക്കെ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യവും സജീവമായിക്കഴിഞ്ഞിട്ടുണ്ട്.

Last Updated : Mar 15, 2024, 3:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.