ETV Bharat / bharat

7th Phase Polling Live Updates: 57 മണ്ഡലങ്ങള്‍, 904 സ്ഥാനാര്‍ഥികള്‍: ജനവിധി തേടി പ്രധാനമന്ത്രിയും; രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് - last phase polling - LAST PHASE POLLING

7TH PHASE POLLING  LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Lok sabha election 2024 last phase polling
author img

By ETV Bharat Kerala Team

Published : Jun 1, 2024, 6:41 AM IST

Updated : Jun 1, 2024, 9:47 PM IST

18:32 June 01

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം പൂര്‍ത്തിയായി; 58.34 % പോളിങ്

2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടം പൂര്‍ത്തിയായി. രേഖപ്പെടുത്തിയത് 58.34 ശതമാനം പോളിങ്ങ് .

16:28 June 01

  • പോളിങ് ശതമാനം 50ലേക്ക്

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർ ടേൺഔട്ട് ആപ്പ് പ്രകാരം 3 മണി വരെ 49.68 ശതമാനം പോളിങ്. ബിഹാറിൽ 42.95 ഉം ചണ്ഡിഗഡിൽ 52.61 ഉം ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. ഹിമാചൽ പ്രദേശിൽ 58.41 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ജാർഖണ്ഡിൽ 60.14 ശതമാനമാണ്. ഒഡിഷയിൽ 49.77 ഉം പഞ്ചാബിൽ 46.38 ഉം ശതമാനം പോളിങ്ങും രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ 46.83 ശതമാനവും പശ്ചിമ ബംഗാളിൽ 58.46 ശതമാനവുമാണ് വോട്ടിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയിൽ മൂന്ന് മണി വരെ 48.38 ശതമാനം പോളിങ്ങും രേഖപ്പെടുത്തി.

14:18 June 01

  • ഒരുമണി വരെ രേഖപ്പെടുത്തിയത് 40.09 ശതമാനം പോളിങ്

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ 7-ാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചക്ക് ഒരുമണി വരെ 57 മണ്ഡലങ്ങളില്‍ 40.09 ശതമാനം പോളിങ് രേഖപ്പെടുത്തി. ഹിമാചൽ പ്രദേശില്‍ 48.63 ശതമാനമാണ് വോട്ടിങ്. ജാർഖണ്ഡ് 46.80 ശതമാനം, പശ്ചിമ ബംഗാളിൽ 45.07 ശതമാനം, ചണ്ഡീഗഢിൽ 40.14 ശതമാനം, ഉത്തർപ്രദേശിൽ 39.31 ശതമാനം, പഞ്ചാബിൽ 37.80 ശതമാനം, ഒഡിഷയിൽ 37.64 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ബിഹാറിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്, 35.65 ശതമാനം.

13:32 June 01

  • 11 മണി വരെ 26.30 ശതമാനം പോളിങ്

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട പോളിങ് നടന്നുകൊണ്ടിരിക്കെ രാവിലെ 11 മണിയോടെ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി രേഖപ്പെടുത്തിയത് 26.30 ശതമാനം പോളിങ്. ഹിമാചൽ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 32 ശതമാനം ആണ് നിരക്ക്. ഒഡിഷ 22.64 ശതമാനം, പഞ്ചാബ് 23.91 ശതമാനം, ബിഹാർ 24.25 ശതമാനം എന്നിങ്ങനെയാണ് പോളിങ്. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും 28 ശതമാനത്തിലേറെയും ജാർഖണ്ഡിൽ 29.55 ശതമാനവും വോട്ടിങ് നടന്നു.

10:59 June 01

  • വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ബംഗാള്‍ ഡയമണ്ട് ഹാര്‍ബര്‍ സീറ്റ് സ്ഥാനാര്‍ഥിയുമായ അഭിഷേക് ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ, ശിരോമണി അകാലി ദള്‍ നേതാക്കളായ സുഖ്‌ബിര്‍ സിങ് ബാദല്‍, ഹര്‍സിമ്രത് കൗര്‍ ബാദല്‍, ടിഎംസി നേതാവും സ്ഥാനാര്‍ഥിയുമായ സുദിപ് ബന്ദ്യോപാധ്യായ്, ബിജെപി നേതാവ് ജയ്‌വീര്‍ ഷേര്‍ഗില്‍, സിക്കിം ഗവര്‍ണര്‍ ലക്ഷ്‌മണ്‍ പ്രസാദ് ആചാര്യ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, മുന്‍ ക്രിക്കറ്റ് താരവും എഎപി രാജ്യസഭ എംപിയുമായ ഹര്‍ഭജന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

09:59 June 01

  • പോളിങ് പുരോഗമിക്കുന്നു, ആദ്യ മണിക്കൂറില്‍ 11.39 ശതമാനം പോളിങ്

രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മൂന്ന് മണിക്കൂറില്‍ രേഖപ്പെടുത്തിയത് 11.39 ശതമാനം പോളിങ്. ഹിമാചൽ പ്രദേശിൽ 14.35 ശതമാനവും ഉത്തർപ്രദേശിൽ 12.94 ശതമാനവും പശ്ചിമ ബംഗാളിൽ 12.63 ശതമാനവും പോളിങ് രേഖപ്പെടുത്തി.

09:13 June 01

  • വോട്ടിങ് യന്ത്രങ്ങള്‍ കുളത്തിലെറിഞ്ഞു

ബംഗാളിലെ ജയ്‌നഗര്‍ ലോക്‌സഭ മണ്ഡലത്തില്‍ സംഘര്‍ഷം. കുല്‍തലിയില്‍ വിവിപാറ്റ്, ഇവിഎം മെഷീനുകള്‍ കുളത്തിലെറിഞ്ഞു. വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച് ഒരു സംഘം സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങള്‍ കുളത്തിലെറിഞ്ഞത് ബിജെപി പ്രവര്‍ത്തകരെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.

08:38 June 01

  • ബംഗാളില്‍ സംഘര്‍ഷം, ഏറ്റുമുട്ടി തൃണമൂല്‍-ഐഎസ്‌എഫ് പ്രവര്‍ത്തകർ

ബംഗാളില്‍ പോളിങ് നടക്കവെ തൃണമൂല്‍ കോണ്‍ഗ്രസ്, ഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് ഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്.

08:18 June 01

  • വോട്ട് രേഖപ്പെടുത്തി മിഥുന്‍ ചക്രവര്‍ത്തി

പശ്ചിമ ബംഗാളില്‍ ബെൽഗാച്ചിയയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ബിജെപി നേതാവും മുതിര്‍ന്ന നടനുമായ മിഥുൻ ചക്രവർത്തി. 'ഞാനൊരു ബിജെപി കേഡറാണ്, ഞാൻ എന്‍റെ കടമ നിറവേറ്റി' -വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു.

07:14 June 01

7TH PHASE POLLING  LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
മോദിയുടെ പോസ്റ്റ്
  • വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് രാജ്യത്തെ യുവാക്കളോടും സ്‌ത്രീകളോടും വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 'ഇന്ന് 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമാണ്... യുവാക്കളും സ്‌ത്രീകളും തങ്ങളുടെ വോട്ടവകാശം റെക്കോർഡ് സംഖ്യയിൽ വിനിയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ഊർജ്ജസ്വലവും പങ്കാളിത്തപരവുമാക്കാം' -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

07:10 June 01

  • വോട്ടിങ് ആരംഭിച്ചു

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടിങ് ആരംഭിച്ചു. പോളിങ് ബൂത്തുകളില്‍ കനത്ത സുരക്ഷ.

06:18 June 01

  • പോളിങ് ഏഴ് മണിക്ക്, പ്രധാനമന്ത്രി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മത്സര രംഗത്ത്

18-ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴ് സംസ്ഥാനങ്ങള്‍, ഒരു കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ ഉള്‍പ്പെടെ ഇന്ന് വോട്ടിങ് നടക്കും. ഏഴ് മണിക്കാണ് വോട്ടിങ് ആരംഭിക്കുന്നത്.

1.09 ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 10.06 കോടി വോട്ടർമാര്‍ ഇന്ന് സമ്മതിദാനം രേഖപ്പെടുത്തും. 904 സ്ഥാനാര്‍ഥികളാണ് ഏഴാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം കങ്കണ റണാവത്ത്, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് പ്രസാദിൻ്റെ മകൾ മിസ ഭാരതി തുടങ്ങിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍. വന്‍ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തില്‍ എത്തും എന്ന പ്രതീക്ഷയിലാണ് ബിജെപി.

അതേസമയം, ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ കസേരയില്‍ നിന്ന് താഴെയിറക്കാന്‍ കോപ്പുകൂട്ടിയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ തെരഞ്ഞെടുപ്പ് ഗോദയിലേക്കെത്തിയത്. ഫലം പുറത്തുവരുമ്പോള്‍ കോണ്ഡഗ്രസിന് 272 സീറ്റുകള്‍ ഉറപ്പാണെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ് നേരത്തെ പ്രതികരിച്ചിരുന്നു.

അവസാന ഘട്ട വോട്ടെടുപ്പുകൂടി പൂര്‍ത്തിയാകുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ഇന്ന് 6.30 ന് ശേഷം ആകും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരിക. ഇന്ത്യ സഖ്യത്തിനും ബിജെപിയ്‌ക്കും ഒരുപോലെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് മുന്നണികള്‍. ജൂണ്‍ നാലിനാണ് ഫലം പുറത്തുവരിക.

Last Updated : Jun 1, 2024, 9:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.