രാജസ്ഥാന്‍: പരീക്ഷാ സമ്മര്‍ദ്ദം താങ്ങാനാവാതെ വിദ്യാർഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബോർഖേഡ സ്വദേശിനി നിഹാരിക സിങ്ങാണ് (18) മരിച്ചത് (A student ended her life in Rajasthan's Kota).
തിങ്കളാഴ്ച രാവിലെയാണ് നിഹാരികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ വീട്ടുകാർ അടുത്തുള്ള എംബിഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബോർഖേഡ പൊലീസ് സ്റ്റേഷൻ അധികൃതർ എംബിഎസ് ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിനിയുടെ കുടുംബാംഗങ്ങളിൽ നിന്നും വിശദാംശങ്ങള്‍ ശേഖരിച്ചു. നിഹാരികയുടെ മൃതദേഹത്തിനൊപ്പം ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ജനുവരി 30ന് നടക്കാനിരിക്കുന്ന ജോയിന്‍റ് എൻട്രൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു നിഹാരികയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
നിഹാരികയുടെ പിതാവ് വിജയ് സിംഗ് ഒരു പ്രാദേശിക ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളാണ് നിഹാരിക.