ETV Bharat / bharat

കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം: ആവശ്യങ്ങള്‍ അംഗീകരിച്ചില്ല, ഡോക്‌ടര്‍മാര്‍ സമ്പൂര്‍ണ സമരത്തിലേക്ക് - Kolkata Rape Murder Case

author img

By ETV Bharat Kerala Team

Published : 2 hours ago

ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധം കുടുപ്പിച്ച് ഡോക്‌ടര്‍മാര്‍. ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി 10 ദിവസങ്ങള്‍ക്ക് ശേഷവും ആവശ്യങ്ങള്‍ നിറവേറ്റിയില്ല. സമ്പൂര്‍ണ സമരത്തിലേക്ക് പോകുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.

RG KAR MEDICAL COLLEGE  DOCTOR RAPE MURDER  കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം  WB DOCS TO STRENGTHEN STRIKES
Protest In Kolkata (ETV Bharat)

കൊൽക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയിരുന്ന സമരം കടുപ്പിക്കാനൊരുങ്ങി പശ്ചിമബംഗാളിലെ ജൂനിയര്‍ ഡോക്‌ടര്‍മാര്‍. പ്രതിഷേധക്കാര്‍ ചീഫ് സെക്രട്ടറിയ്‌ക്ക് മുന്നില്‍വച്ച ആവശ്യങ്ങള്‍ നിറവേറ്റാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്. ഒക്ടോബർ രണ്ടിന് ഡോക്‌ടര്‍മാര്‍ ബഹുജന റാലി സംഘടിപ്പിക്കും.

'ഞങ്ങള്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തിയിട്ട് 10 ദിവസമായി. പക്ഷേ ഇതുവരെയും ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുളള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെ'ന്ന് ജൂനിയർ ഡോക്‌ടർ അനികേത് മഹാതോ പറഞ്ഞു. 'നാളെ സുപ്രീം കോടതി ഹിയറിങ്ങിൽ അനുകൂലമായ എന്തെങ്കിലും നിര്‍ദേശം നല്‍കാത്ത പക്ഷം ഞങ്ങള്‍ സമ്പൂര്‍ണ സമരത്തിലേക്ക് പോകും' എന്നും അനികേത് മഹാതോ അറിയിച്ചു. അഭയയ്ക്കുള്ള നീതി എന്ന ഒരു അജണ്ടയെ കേന്ദ്രീകരിച്ചായിരുന്നു തങ്ങളുടെ സമരമെന്നും ജൂനിയര്‍ ഡോക്‌ടര്‍ പറഞ്ഞു.

പ്രതിഷേധത്തിൻ്റെ തുടക്കം മുതൽ തങ്ങള്‍ ഒരേ ആവശ്യങ്ങളാണ് മുന്നോട്ടുവയ്‌ക്കുന്നത് എന്ന് ആർജി കർ കോളജ് ആശുപത്രിയിലെ ഡോക്‌ടർ ശ്രേയ ഷാ പറഞ്ഞു. തങ്ങളുടെ അഞ്ച് ആവശ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ല. രോഗികൾക്ക് തങ്ങളെ ആവശ്യമാണെന്ന് കരുതി തങ്ങൾ ഡ്യൂട്ടിയില്‍ ചേര്‍ന്നു.

എന്നാൽ ഇതിനിടയിൽ സാഗർ ദത്ത മെഡിക്കൽ കോളജ് ഹോസ്‌പിറ്റലിലും സമാനമായ മറ്റൊരു സംഭവം ഉണ്ടായി. മുഖ്യമന്ത്രിയുമായും സർക്കാരുമായും തങ്ങൾ നടത്തിയ കൂടിക്കാഴ്‌ചകളെല്ലാം വിഫലമായി. സര്‍ക്കാരിനും കോടതിയ്ക്കും മുകളിലുളള സമ്മർദം ഉയര്‍ത്തേണ്ട ആവശ്യമുണ്ടെന്നും ശ്രേയ പറഞ്ഞു.

നീതിയുക്തമായ ഒരു വിധിയായിരിക്കും സിജെഐ പ്രഖ്യാപിക്കുക എന്നതില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. എത്രയും വേഗം തങ്ങൾക്ക് നീതി ലഭിക്കണം. നീതി നിഷേധത്തിന് തുല്യമാണ് വൈകി ലഭിക്കുന്ന നീതിയെന്നും ഡോക്‌ടര്‍ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ച്ചയായ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡോക്‌ടര്‍മാര്‍ ആർജി കർ ഹോസ്‌പിറ്റലിൽ നിന്ന് ശ്യാംബാസറിലേക്ക് റാലി സംഘടിപ്പിച്ചു. അതേസമയം ആര്‍ജി കർ മെഡിക്കൽ കോളജ് ബലാത്സംഗ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് താല പൊലീസ് സ്റ്റേഷനിലെ മുൻ ഓഫിസർ അഭിജിത്ത് മൊണ്ടലിൻ്റെ അറസ്റ്റിനെ തുടർന്ന് മലയ് കുമാർ ദത്തയെ പുതിയ ഓഫിസറായി നിയമിച്ചു. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെയും മറ്റ് മൂന്ന് പേരെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.

Also Read: ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ബലാത്സംഗത്തിനിരയായ കേസ്; അന്വേഷണത്തില്‍ വീഴ്‌ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.