ETV Bharat / bharat

സമഗ്രമായ പരിസ്ഥിതി പഠനം നടത്താതെ കേരള സര്‍ക്കാര്‍ വയനാട്ടില്‍ നിരവധി പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട് - several projects in Wayanad - SEVERAL PROJECTS IN WAYANAD

സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികള്‍ വയനാട് ദുരന്തത്തിന് കാരണമായെന്ന ആരോപണവുമായി കേന്ദ്രവനം മന്ത്രാലയം.

ENVIRONMENT MINISTRY HILL HIGHWAY IN WAYANAD R BHUPENDRA YADAV UNION ENVIRONMENT MINISTE
wayanad (ETV Bharat)
author img

By ANI

Published : Aug 6, 2024, 9:00 AM IST

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരള സര്‍ക്കാര്‍ വേണ്ടത്ര പരിസ്ഥിതി പഠനം നടത്താതെ നിരവധി പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ജില്ലയുടെ ഭൂപ്രകൃതിയെയോ ഭൂമിശാസ്‌ത്രത്തെയോ കണക്കിലെടുക്കാതെയാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയതെന്നും ചൂണ്ടിക്കാട്ടുന്നു. മലയോര ദേശീയപാത, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒപ്ടിക്കല്‍ ഫൈബറുകള്‍ സ്ഥാപിക്കല്‍ ഇവ ഇതില്‍ ചിലതാണ്.

നാല് പദ്ധതികള്‍ക്ക് കേരള സര്‍ക്കാര്‍ വയനാട്ടില്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇവയൊന്നും പ്രദേശത്തെ മണ്ണിന്‍റെ ഘടനയെയോ പാറകളുടെ സാഹചര്യങ്ങളെയോ ഭൂമിശാസ്‌ത്രത്തെയോ പരിഗണിക്കാതെയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

മതിയായ പഠനമില്ലായ്‌മ, വിനോദസഞ്ചാരവും നഗരതവത്ക്കരണവും മൂലമുള്ള മനുഷ്യ ഇടപെടല്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ സ്ഥാപിക്കാതിരിക്കല്‍, തുടങ്ങിയവ മേഖലയെ കൂടുതല്‍ ദുരന്ത അനുകൂലമാക്കി.

പത്ത് വര്‍ഷത്തിനിടെ മിക്ക പദ്ധതികള്‍ക്കും രണ്ടാം ഘട്ടം വരെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കുന്നതാണ് ഒന്നാംഘട്ടത്തിലെ അനുമതി. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് 4ജി/5ജി കവറേജുകള്‍ക്കായി അനുമതി നല്‍കല്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുള്ള അനുമതി 2023 മാര്‍ച്ച് 20നാണ് നല്‍കിയത്.

ഇതിന് പുറമെ കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍, കല്ലായ്, മേപ്പാടി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാല് വരിയുള്ള ഇരട്ട തുരങ്ക പാതയ്ക്ക് 2023 മാര്‍ച്ച് 31നാണ് അനുമതി നല്‍കിയത്. ഒന്നാംഘട്ട അനുമതി മാത്രമാണ് ഇതിന് നല്‍കിയിട്ടുള്ളത്. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല.

മലയോര ദേശീയപാതയുടെ നിര്‍മ്മാണത്തിന് അനുമതി നല്‍കി. അമ്പായത്തോട് മുതല്‍ കണ്ണൂര്‍ ജില്ലയിലെ ബോയ്‌സ് ടൗണ്‍ വരെ നീളുന്ന ഹൈവേയ്ക്ക് 2022 സെപ്റ്റംബര്‍ ആറിനാണ് അനുമതി നല്‍കിയത്.

ഇതിന് പുറമെ രണ്ട് ഒപ്‌ടിക്കല്‍ ഫൈബര്‍ പദ്ധതികള്‍ക്കും കേരളം അംഗീകാരം നല്‍കി. ഇതില്‍ ഒന്ന് കാര്‍ത്തിക്കുളം മുതല്‍ കുറ്റ അതിര്‍ത്തി വരെയുള്ളതാണ്. തെറ്റൂര്‍ റോഡ്, അപ്പപ്പാറ വഴിയാണ് ഇത് കടന്ന് പോകുന്നത്. മറ്റൊന്ന് പുല്‍പ്പള്ളി മുതല്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി വരെ വ്യാപിച്ച് കിടക്കുന്നു. ഇവയ്ക്ക് രണ്ടിനും യഥാക്രമം 2022 നവംബര്‍ 18, 2022 ഒട്‌ടോബര്‍ 25 എന്നിങ്ങനെയാണ് അനുമതി നല്‍കിയത്.

കുറ്റ്യാടി ചുരത്തിലൂടെയുള്ള മലയോര ഹൈവേ പദ്ധതിക്ക് 2022 ഓഗസ്റ്റ് 25ന് അനുമതി നല്‍കി.

കല്‍ക്കരി ഇതര ഖനനമടക്കം നിരവധി പദ്ധതികള്‍ക്കാണ് കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടുള്ളത്. ഗ്രാനൈറ്റ് നിര്‍മ്മാണ ക്വാറികള്‍ക്ക് 2024 മെയ് 25, 2024 ജനുവരി 24നും അനുമതി കൊടുത്തു. മറ്റൊരു പദ്ധതിക്ക് 2024 ജൂണ്‍ പതിനെട്ടിനും അനുമതി നല്‍കി.

ഇതിനിടെയാണ് ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബലമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആറാമതും വിജ്ഞാപനമിറക്കിയത്. ഇതില്‍ ഉരുള്‍പൊട്ടല്‍ മേഖലയായ വയനാട്ടിലെ പതിമൂന്ന് ഗ്രാമങ്ങള്‍ അടക്കമുള്ളവ ഉള്‍പ്പെടുന്നു.

കഴിഞ്ഞ മാസം 31നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപനം പുറത്ത് വന്നത്. അതായത് വയനാട്ടില്‍ നിരവധി ജീവനുകള്‍ ഉരുള്‍ കൊണ്ടു പോയതിന്‍റെ പിറ്റേദിവസം.

വയനാട്ടിലെ ഈ ദുരന്തത്തിന് കാരണം നിയന്ത്രണമില്ലാത്ത നിര്‍മ്മാണങ്ങളുടെയും അനധികൃത ഖനനത്തിന്‍റെയും അനിയന്ത്രിതമായ കുടിയേറ്റത്തിന്‍റെയും ഫലമാണെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് കഴിഞ്ഞ ദിവസം ആരോപിച്ചത്.

Also Read: 'അനധികൃത മനുഷ്യവാസം, ഖനനം; വയനാട് ദുരന്തത്തിന് കാരണക്കാര്‍ സര്‍ക്കാരും': ആരോപണവുമായി കേന്ദ്ര വനം മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.