ചാമരാജനഗര്‍ (കര്‍ണാടക) : ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ആസക്തിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കര്‍ണാകയയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം. പിജി പാല്യ സ്വദേശിയായ കുമാര്‍ (34) ആണ് ആത്‌മഹത്യ ചെയ്‌തത് (Karnataka man committed suicide on wife s Instagram reels addiction).
കുമാറിന്‍റെ ഭാര്യ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചീത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയ വഴി പങ്കുവയ്‌ക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതേ ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ പതിവായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാം റീലുകള്‍ക്ക് അടിമപ്പെട്ട ഭാര്യയെ കുമാര്‍ പലതവണ വിലക്കിയെങ്കിലും യുവതി വീണ്ടും റീലുകള്‍ ചിത്രീകരിക്കുകയും അവ പങ്കുവയ്‌ക്കുകയും ചെയ്യുന്നത് തുടര്‍ന്നു.
കൂലിയായി ജോലി ചെയ്‌തുവരികയായിരുന്ന കുമാറിന് ഭാര്യ സോഷ്യല്‍ മീഡിയ കൂടതലായി ഉപയോഗിക്കുന്നതിനോട് താത്‌പര്യം ഉണ്ടായിരുന്നില്ല. വിഷയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കുമാര്‍ ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്. ഹനൂരിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ആത്‌മഹത്യ കുറിപ്പൊന്നും കണ്ടെത്താന്‍ പൊലീസിനായില്ല.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821