ബെംഗളൂരു: അഭിഭാഷകയെ ബെംഗളൂരുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൈത്ര ബി ഗൗഡ (35) ആണ് മരിച്ചത്. കർണാടക ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്ന ചൈത്ര, സഞ്ജയ്‌നഗറിൽ അന്നയ്യ ലേഔട്ടിലാണ് താമസിച്ചിരുന്നത്.
യുവതിയുടെ ഭർത്താവ് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ (കെഐഡിബി) അസിസ്റ്റൻ്റ് കമ്മീഷണറായി ജോലി ചെയ്യുകയാണ്. തൊഴിൽപരമായി അഭിഭാഷകയായ ചൈത്ര മോഡലിംഗിലും സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ബെംഗളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് കാണിച്ച് ചൈത്രയുടെ കുടുംബം പരാതി നൽകി. അന്വേഷണം തുടരുകയാണെന്ന് പലീസ് അറിയിച്ചു.
Also Read : ബാറിൽ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു