ETV Bharat / bharat

കേന്ദ്ര ബജറ്റില്‍ അവഗണന; പ്രക്ഷോഭത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍, പ്രതിപക്ഷത്തിനും ക്ഷണം - ഡികെ ശിവകുമാർ

സംസ്ഥാനം കൂടുതൽ നികുതിയടച്ചിട്ടും തങ്ങളോട് രണ്ടാനമ്മയെപ്പോലെയാണ് കേന്ദ്രം പെരുമാറുന്നതെന്ന് ഡി കെ ശിവകുമാര്‍.

CM Siddaramaiah  dk sivakumar  congress protest  ഡികെ ശിവകുമാർ  കർണാടക കോൺഗ്രസ്
CM Siddaramaiah to lead Congress protest in Delhi
author img

By ETV Bharat Kerala Team

Published : Feb 2, 2024, 10:13 PM IST

ബെംഗളൂരു : കേന്ദ്രബജറ്റിലെ അവഗണനക്കെതിരെ കർണാടക ഭരണകക്ഷിയായ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന അനീതിക്കെതിരെ ഫെബ്രുവരി 7 ന് ന്യൂഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ കോൺഗ്രസ് എംഎൽഎമാരും, എംപിമാരും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധം തങ്ങളുടെ മൗലികാവകാശമാണ്. വിഷയം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. സർക്കാർ അനുമതി നൽകുന്നിടത്ത് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിഷേധത്തിൽ കർണാടകയിലെ പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും എംഎൽഎമാരും പങ്കെടുക്കണമെന്നും ഡി കെ ശിവകുമാർ അഭ്യർഥിച്ചു (Congress in Karnataka would stage a protest in Delhi).

'രാജ്യത്തെ പുരോഗമന സംസ്ഥാനമാണ് കർണാടക. മഹാരാഷ്ട്രയ്ക്ക് പുറമെ കേന്ദ്രത്തിന് ഏറ്റവും കൂടുതൽ നികുതി അടക്കുന്ന സംസ്ഥാനവും കർണാടകയാണ്. പുതിയ ബജറ്റ് മാത്രമല്ല, കഴിഞ്ഞ അഞ്ചുവർഷത്തെ ബജറ്റ് പരിശോധിച്ചാൽ ന്യായമായ വിഹിതം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ 28 എംപിമാരിൽ 27 എംപിമാരും എൻഡിഎ സഖ്യത്തിൽ നിന്നുള്ളവരാണ്. എന്നാൽ ഞങ്ങൾക്ക് ശരിയായ നീതി ലഭിക്കുന്നില്ല' -ശിവകുമാർ പറഞ്ഞു.

2018-19ൽ കേന്ദ്ര സർക്കാരിന്‍റെ ബജറ്റ് 24.5 ലക്ഷം കോടിയായിരുന്നു. സംസ്ഥാനത്തിന് 46,000 കോടി രൂപയാണ് ലഭിച്ചത്. 2023-24ൽ ബജറ്റ് ഇരട്ടിയായി 45 ലക്ഷം കോടിയായി. എന്നാൽ സംസ്ഥാനത്തിന് വന്നത് കേവലം 50,000 കോടി മാത്രമാണ്.

അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5,200 കോടി കേന്ദ്രം പ്രഖ്യാപിച്ചു. അത് നൽകിയിട്ടില്ല. ബെംഗളൂരുവിൽ മെട്രോ നവീകരണത്തിന് വിഹിതം നൽകുമെന്ന് പറഞ്ഞു. അതും ജലരേഖയായി.

പ്രധാനമന്ത്രിക്കും ജലവൈദ്യുത മന്ത്രിക്കും നഗര വികസന മന്ത്രിക്കും പലതവണ കത്തെഴുതിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിയെ കണ്ട് നിവേദനവും നൽകി. പക്ഷേ ഫലമുണ്ടായില്ല. സംസ്ഥാനത്തിന്‍റെ ക്ഷേമത്തിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി പോരാടാനാണ് ഇനി കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും ഡി കെ ശിവകുമാർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.