ETV Bharat / bharat

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്; നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു - West Bengal Train Accident - WEST BENGAL TRAIN ACCIDENT

ബംഗാളിലെ ന്യൂ ജൽപായ്‌ഗുരിക്ക് സമീപം ഇന്ന് രാവിലെ കാഞ്ചൻജംഗ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടം  പശ്ചിമ ബംഗാള്‍ ട്രെയിൻ അപകടം  TRAIN ACCIDENT IN BENGAL  TRAIN ACCIDENT IN JALPAIGURY
Train accident in Bengal (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 11:02 AM IST

Updated : Jun 17, 2024, 12:54 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 മരണം. 60 യാത്രക്കാർക്ക് പരിക്കേറ്റു. ന്യൂ ജൽപായ്‌ഗുരിക്ക് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.

അപകടത്തെത്തുടർന്ന് കാഞ്ചൻജംഗ എക്‌സ്പ്രസിൻ്റെ രണ്ട് ബോഗികൾ പാളം തെറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ഞെട്ടിക്കുന്നതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാദൗത്യം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പശ്ചിമ മമത ബാനര്‍ജി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

Also Read: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ സൈനികര്‍ മരിച്ചു

Last Updated : Jun 17, 2024, 12:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.