ETV Bharat / bharat

"കോൺഗ്രസ് പാർട്ടിയെന്നാൽ മോശം ഭരണവും അഴിമതിയും": ജെപി നദ്ദ - JP NADDA CRITICIZES CONGRESS

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ അഞ്ചിന്. പ്രചാരണ റാലിയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ജെപി നദ്ദ.

JP NADDA  ROHTAK RALLY HARYANA  BJP CRITICIZE CONGRESS  കോൺഗ്രസിനെ വിമർശിച്ച് ജെപി നദ്ദ
UNION MINISTER JP NADDA (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 29, 2024, 8:07 PM IST

റോഹ്തക് (ഹരിയാന): റോഹ്തക് റാലിയ്‌ക്കിടെ കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെപി നദ്ദ. കോൺഗ്രസ് പാർട്ടിയെന്നാൽ മോശം ഭരണവും അഴിമതിയുമാണെന്നും നദ്ദ പറഞ്ഞു. സംസ്ഥാനത്തെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്‌തെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

"കോണ്‍ഗ്രസിന്‍റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കോൺഗ്രസ് മുൻ സർക്കാരിൻ്റെ കീഴിലുളള വൻകിട വ്യവസായികൾ പാവപ്പെട്ട കർഷകരെ ഒരുപാട് ചൂഷണം ചെയ്‌തു. തൊഴിലില്ലായ്‌മയും വ്യാപകമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യ ശക്തമായി മുന്നേറുകയാണ്. ആഗോളതലത്തിൽ വരെ ഇന്ത്യ ശ്രദ്ധ നേടി"- നദ്ദ പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഭൂമി കുംഭകോണങ്ങൾ ഉണ്ടായിരുന്നു. പാവപ്പെട്ട കർഷകരുടെ ഭൂമി പണക്കാർ തട്ടിയെടുക്കും. 'ഖാർച്ചി, പാർച്ചി' എന്ന വ്യവസ്‌ഥയിലൂടെ ജോലി നൽകി. അഭ്യസ്‌തവിദ്യരായിട്ടുളളവർക്ക് മാത്രം ജോലിയില്ല. കോൺഗ്രസ് എന്നാൽ മോശം ഭരണം, അഴിമതി, ക്രിമിനൽവൽക്കരണം എന്നാണ്.

കോൺഗ്രസ് എന്നാൽ സഹോദരങ്ങൾ തമ്മിൽ കലഹിക്കുക, ജാതികൾക്കിടയിൽ വഴക്കുണ്ടാക്കുക, സമൂഹങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുക, വോട്ട് ബാങ്ക് രാഷ്ട്രീയം കളിയ്‌ക്കുക എന്നതാണ്. ഇതാണ് കോൺഗ്രസിൻ്റെ മതവും അവർ പ്രവർത്തിക്കുന്ന രീതിയും"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ പാലിക്കാത്തതിന് കോൺഗ്രസിനെയും ആം ആദ്‌മി പാർട്ടിയെയും (എഎപി) ശനിയാഴ്‌ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിമർശിച്ചിരുന്നു. ഹരിയാനയിൽ എവിടെയെല്ലാം കോൺഗ്രസ് അധികാരത്തിലിരുന്നോ അവിടെയെല്ലാം സംസ്ഥാനത്തിൻ്റെ അവസ്ഥ മോശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്ത് പോയി ഇന്ത്യയെ നിരന്തരം അപമാനിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസിനെയോ എഎപിയെയോ വിശ്വസിക്കരുത്. ബിജെപിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും 2047- ഓടെ വികസിത രാഷ്ട്രമായി മാറാനാണ് ലക്ഷ്യമിടുന്നതെന്നും രാജ്‌നാഥ് സിങ്‌ കൂട്ടിച്ചേര്‍ത്തു.

Also Read: 'കോൺഗ്രസ് അർബൻ നക്‌സലുകളുടെ നിയന്ത്രണത്തിൽ'; വിമർശിച്ച് നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.