ETV Bharat / bharat

സുരക്ഷസേനയ്‌ക്ക് നേരെ ആക്രമണം; കശ്‌മീരിലെ കിഷത്വാറില്‍ ഭീകരര്‍ക്കായി തെരച്ചില്‍ - Kishtwar Gunfight - KISHTWAR GUNFIGHT

കശ്‌മീരിലെ കിഷ്‌ത്വാറില്‍ സുരക്ഷസേനയ്‌ക്ക് നേരെ വെടിവയ്‌പ്പ്. മേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി സൈന്യം.

INDIAN ARMY  JAMMU AND KASHMIR  JK TERRORIST ATTACK  ANANTNAG ENCOUNTER
Representative Image (ANI)
author img

By PTI

Published : Aug 11, 2024, 8:49 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ കിഷത്വാര്‍ ജില്ലയിലെ വനമേഖലയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയാണ് സേനയും ഭീകരരും തമ്മില്‍ വെടിവയ്‌പ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കൂടുതല്‍ ഉദ്യോഗസ്ഥരെ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

കശ്‌മീരിലെ അനന്ത്നാഗിലും കഴിഞ്ഞ ദിവസം സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ സംഭവത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും പ്രദേശവാസികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Read More : അനന്ത്നാഗിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യൂ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.