ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ഹേമന്ത് സോറന് അന്ത്യശാസനം - കള്ളപ്പണം വെളുപ്പിക്കൽ കേസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജനുവരി 31 നകം ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്

Jharkhand C M hemant soren  Enforcement Directorate  money laundering case  കള്ളപ്പണം വെളുപ്പിക്കൽ കേസ്
ഹേമന്ത് സോറന് അന്ത്യശാസനം നൽകി ഇഡി
author img

By ETV Bharat Kerala Team

Published : Jan 29, 2024, 11:02 AM IST

Updated : Jan 29, 2024, 11:23 AM IST

ന്യൂഡല്‍ഹി : ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അന്ത്യശാസനം നൽകി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സംഘം. ജനുവരി 31 നകം ഹേമന്ത് സോറൻ ഹാജരാകണമെന്ന് ഇഡി.

ജനുവരി 16 നും 20 നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സോറന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ 20 ന് തന്‍റെ വസതിയിലെത്തി മൊഴി രേഖപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം 7 തവണ ഇ ഡി നോട്ടീസ് അയച്ചിട്ടും ഹാജരാകാൻ ഹേമന്ത് സോറൻ തയ്യാറായില്ലായിരുന്നു.

ജാര്‍ഖണ്ഡിലെ ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഓഫീസറടക്കം 14 പേര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ അനധികൃത ഖനികളുമായി ബന്ധപ്പെട്ട കേസിലും ഇ ഡി ഹേമന്ത് സോറനെ ചേദ്യം ചെയ്‌തിരുന്നു.

Last Updated : Jan 29, 2024, 11:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.