ശ്രീനഗര്‍: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് ഗാർഡിന് പരിക്ക്. ജമ്മു കശ്‌മീരിലെ ഉധംപൂർ ജില്ലയിലാണ് സംഭവം. സംശയാസ്‌പദമായ വ്യക്തികളുടെ നീക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. പൊലീസ് പിക്കറ്റ് സാങ്ങിന്‍റെ ഒരു സംഘം വില്ലേജ് ഡിഫൻസ് ഗാർഡ് അംഗങ്ങളുമായി ചൊച്രു ഗാല ഹൈറ്റ്‌സിലേക്ക് നീങ്ങി. അവിടെ മണിക്കൂറുകളോളം പൊലീസും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി. പ്രാരംഭ വെടിവെപ്പിലാണ് വില്ലേജ് ഡിഫൻസ് ഗാർഡ് അംഗത്തിന് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
ALSO READ: സോപോറില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു