ന്യൂഡല്‍ഹി : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് രംഗത്ത്. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായ ധനം അനുവദിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലിന് നല്‍കിയത് തിരിച്ചടക്കേണ്ടുന്ന വായ്‌പയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'വികസിത ഭാരതമെന്നാല്‍ വികസിത സംസ്ഥാനങ്ങളെന്നാണ് അര്‍ഥമെന്ന് കഴിഞ്ഞ ദിവസം സ്വയം പ്രഖ്യാപിത അമാനുഷിക പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. ഹൊ എന്തൊരു കണ്ടെത്തല്‍'- ജയറാം രമേഷ് എക്‌സില്‍ കുറിച്ചു.
कल स्वयंभू नॉन-बायोलॉजिकल प्रधानमंत्री ने कहा कि विकसित राज्य विकसित भारत बनाएंगे। वाह, कितनी गहरी बात है!
— Jairam Ramesh (@Jairam_Ramesh) July 28, 2024
काश, वह करदाताओं का पैसा वहीं खर्च़ करते जहां उसकी सबसे ज़्यादा ज़रूरत है! 2023 की विनाशकारी बाढ़ के बाद, हिमाचल प्रदेश सरकार ने बार-बार मांग की कि केंद्र सरकार बाढ़ को… pic.twitter.com/ARjpSwrJxr
നികുതി ദായകരുടെ പണമാണ് മോദിയുടെ പക്കലുള്ളത്. 2023ലെ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍ ജനത നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനമന്ത്രി ഈ ആവശ്യം ആവര്‍ത്തിച്ച് തള്ളുകയാണ്. അവരുടെ ബജറ്റിലും ജലസേചനത്തിനും വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനുമുള്ള തുക അനുവദിക്കുന്നതില്‍ ഇരട്ടത്താപ്പാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഹിമാചല്‍ ചരിത്രപരമായും ഭൗമശാസ്‌ത്രപരമായും വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനമാണ്. കൂടുതല്‍ വായ്‌പകള്‍ അനുവദിച്ച് ഇവര്‍ ഈ സംസ്ഥാനത്തെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളി വിടുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതിനുള്ള പ്രതികാരമാണിതെന്നും ജയറാം രമേഷ് തന്‍റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ബിഹാറിന് വന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക പിന്തുണയ്ക്കുമുള്ള പദ്ധതികളാണിവ. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രസര്‍ക്കാരിന്‍റെ ബിെജപി ഭരണ സംസ്ഥാന പ്രേമത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം നീതി ആയോഗ് യോഗത്തില്‍ തനിക്ക് സംസാരിക്കാന്‍ നാല് മിനിറ്റ് മാത്രമാണ് സമയമനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി അവര്‍ ഇറങ്ങിപ്പോയിരുന്നു.