ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്): ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി ഡി-3യുടെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നും ഇന്ന് (ഓഗസ്‌റ്റ് 16) രാവിലെ 9.17നാണ് എസ്എസ്എല്‍വി പറന്നുയര്‍ന്നത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെയാണ് എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്.
#WATCH | ISRO (Indian Space Research Organisation) launches the third and final developmental flight of SSLV-D3/EOS-08 mission, from the Satish Dhawan Space Centre in Sriharikota, Andhra Pradesh.
— ANI (@ANI) August 16, 2024
(Video: ISRO/YouTube) pic.twitter.com/rV3tr9xj5F
വിക്ഷേപണത്തിന്‍റെ മൂന്നാം ഘട്ടവും വിജയകരമാണെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ഇതോടെ, ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08നെ ഭ്രമണപഥതത്തില്‍ സ്ഥാപിക്കാൻ ഐഎസ്ആര്‍ഒയ്ക്കായി.
എസ്‌എസ്‌എല്‍വിയുടെ അവസാനത്തെ പരീക്ഷണ വിക്ഷേപണമാണിത്. 2022 ഓഗസ്‌റ്റിന് നടന്ന ആദ്യ വിക്ഷേപണം പരാജയമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന എസ്‌എസ്‌എല്‍വിയുടെ രണ്ടാം വിക്ഷേപണം വിജയമായി.
SSLV-D3/EOS-08 Mission:
— ISRO (@isro) August 16, 2024
✅The third developmental flight of SSLV is successful. The SSLV-D3 🚀placed EOS-08 🛰️ precisely into the orbit.
🔹This marks the successful completion of ISRO/DOS's SSLV Development Project.
🔸 With technology transfer, the Indian industry and…
ഇന്നത്തെ വിക്ഷേപണത്തിലൂടെ ഭൗമനിരീക്ഷണോപഗ്രമായ ഇഒഎസ് 08നെ ഭൂമിയില്‍ നിന്നും 475 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലാണ് എസ്‌എസ്‌എല്‍വി എത്തിച്ചിരിക്കുന്നത്. ഒരുവര്‍ഷമാണ് കൃത്രിമോപഗ്രഹത്തിന്‍റെ പ്രവര്‍ത്തന കാലാവധി. മൂന്ന് നിരീക്ഷണോപകരണങ്ങളുള്ള ചെറുഉപഗ്രഹത്തിന്‍റെ ഭാരം 175.5 കിലോ ഗ്രാമാണ്.
Also Read: '2040ഓടെ ചന്ദ്രനിൽ കാലുകുത്തണം, അതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം': എസ് സോമനാഥ്