ചെന്നൈ : ഐപിഎല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ കേസില്‍ 12 പേര്‍ ചെന്നൈയില്‍ അറസ്‌റ്റില്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ചെപ്പോക്ക് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്ത് വിറ്റവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്ന് 56 ടിക്കറ്റുകളും പൊലീസ് പിടിച്ചെടുത്തു.
ഇവര്‍ക്കെതിരെ പത്തോളം വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇവരെ ചോദ്യം ചെയ്ത ശേഷം തിരുവല്ലിക്കേണി പൊലീസ് ജാമ്യത്തിൽ വിട്ടു. കരിഞ്ചന്തയില്‍ ടിക്കറ്റ് വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ചെപ്പോക്ക് ക്രിക്കറ്റ് ഗ്രൗണ്ടിലും പരിസരത്തും ആയിരത്തിലധികം പൊലീസുകാരാണ് സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരുന്നത്. കരിഞ്ചന്തയില്‍ ടിക്കറ്റ് വിൽപന നടത്തുന്നുണ്ടോ എന്നറിയാൻ നിരന്തര പട്രോളിങ്ങും നടത്തുന്നുണ്ട്. കഴിഞ്ഞ വർഷവും ചെന്നൈ സൂപ്പർ കിങ്സ്- രാജസ്ഥാൻ റോയൽസ് മത്സരത്തിന്‍റെ ടിക്കറ്റുകൾ ഉയർന്ന വിലയ്ക്ക് വിറ്റതിന് 20 പേർ അറസ്‌റ്റിലായിരുന്നു.
Also Read : ഇനി ഞാന്‍ എറിയും ; ക്യാമറാമാന്‍റെ നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി - വീഡിയോ - MS Dhoni Viral Video