ETV Bharat / bharat

ഒഡിഷയില്‍ പിസിസി പ്രസിഡന്‍റ് ശരത് പട്‌നായിക്കിന് നേരെ മഷിയാക്രമണം: കാരണം അവ്യക്തം - Sarath Patnaik Ink Attack - SARATH PATNAIK INK ATTACK

ഒഡിഷയിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശരത് പട്‌നായിക്കിന് നേരെ മഷി ആക്രമണം. ഇരുപതോളം യുവാക്കളാണ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് വച്ച് നേതാവിന് കൈകൊടുത്ത ശേഷം മഷിയാക്രമണം നടത്തിയത്. കാരണം അവ്യക്തം.

INK ATTACK ON ODISHA PCC PRESIDENT  INK ATTACK BHUBANESWAR ODISHA  പിസിസി പ്രസിഡന്‍റിന് മഷിയാക്രമണം  ഒഡിഷയില്‍ മഷിയാക്രമണം
PCC President Sarath Patnaik (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 21, 2024, 3:29 PM IST

പിസിസി പ്രസിഡന്‍റ് ശരത് പട്‌നായിക്കിന് നേരെ മഷിയാക്രമണം (ETV Bharat)

ഭുവനേശ്വര്‍ : ഒഡിഷ നിയമസഭ തെരഞ്ഞെടുപ്പിലെ തകര്‍ച്ചക്ക് പിന്നാലെ പിസിസി അധ്യക്ഷന്‍ ശരത് പട്‌നായിക്കിന് നേരെ മഷിയാക്രമണം. ഇന്ന് (ജൂണ്‍ 21) രാവിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തായിരുന്നു സംഭവം. കോണ്‍ഗ്രസ് ഭവനിലെത്തിയ ശരത് പട്‌നായിക്കിനെ കാണാന്‍ എത്തിയ ഇരുപതോളം യുവാക്കള്‍ നേതാവിന് കൈകൊടുത്ത ശേഷം പൊടുന്നനെ മഷിയാക്രമണം നടത്തുകയായിരുന്നു.

കോണ്‍ഗ്രസ് ഭവനിലെ മുകള്‍ നിലയിലെ അധ്യക്ഷന്‍റെ മുറിയിലെത്തിയാണ് യുവാക്കള്‍ അതിക്രമം കാട്ടിയത്. ആദ്യം സമാധാനപരമായ കൂടിക്കാഴ്‌ചയെന്ന് തോന്നിച്ചെങ്കിലും അപ്രതീക്ഷിതമായി യുവാക്കള്‍ പോക്കറ്റില്‍ നിന്ന് മഷിക്കുപ്പി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സംഘം ഓടി രക്ഷപ്പെട്ടു. ആക്രമണ കാരണം വ്യക്തമല്ല.

Also Read : മദ്യനയ അഴിമതി കേസ് : കെജ്‌രിവാളിന്‍റെ ജാമ്യത്തിന് താൽക്കാലിക സ്‌റ്റേ; ഇഡിയുടെ ഹർജി പരിഗണിക്കും - stay on Arvind Kejriwal s bail

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.