ETV Bharat / bharat

ഇന്ത്യ കുതിക്കുന്നു; ജിഡിപി വളര്‍ച്ചയുടെ പാതയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് - Indias GDP shows positive growth

author img

By ETV Bharat Kerala Team

Published : Jul 22, 2024, 1:31 PM IST

Updated : Jul 22, 2024, 4:21 PM IST

സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നിയതും മൂലധന വളര്‍ച്ചക്ക് മുന്‍തൂക്കം നല്‍കിയതും കാരണം പോയ സാമ്പത്തിക വര്‍ഷം രാജ്യത്ത് മൊത്തം 9 ശതമാനത്തിന്‍റെ മൂലധന വളര്‍ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ECONOMIC SURVEY REPORTS  സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്  ജിഡിപി നിരക്ക്  ECONOMIC SURVEY 2024
Economic Survey report (ETV Bharat)

ന്ത്യയുടെ ജിഡിപി വളര്‍ച്ചയുടെ പാതയിലെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കുതിപ്പ് ഈ സാമ്പത്തിക വര്‍ഷവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. ജിഡിപി നിരക്ക് 8.2 ശതമാനമായി. 2024 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 8 ശതമാനത്തിന് മേലെ ആകുമെന്നാണ് പ്രതീക്ഷ. മാക്രോ ഇക്കണോമിക് രീതി പിന്തുടരുന്നതു കാരണം ആഗോള തലത്തിലുണ്ടാകുന്ന വെല്ലുവിളികളുടെ ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കുറഞ്ഞിരിക്കുന്നു.

രാജ്യത്തെ ബാങ്കുകളുടെയും കോര്‍പ്പറേറ്റ് കമ്പനികളുടെയും സ്ഥിരതയാര്‍ന്ന ആരോഗ്യകരമായ പ്രകടനം കാരണം ഇനിയും മൂലധന വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഭവന റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലെ സൂചനകള്‍ പ്രതീക്ഷ പകരുന്നതാണ്. പാര്‍പ്പിട മേഖലയില്‍ വന്‍ തോതിലുള്ള നിക്ഷേപ മൂലധന ഒഴുക്ക് സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 6.7 ശതമാനത്തില്‍ നിന്ന് നാണ്യപ്പെരുപ്പത്തോത് 5.4 ശതമാനമാക്കി കുറയ്കാകാന്‍ കൃത്യമായ നടപടികളിലൂടെ സാധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഗോള പ്രതിസന്ധികള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, കാലവര്‍ഷത്തിലെയും മഴ ലഭ്യതയിലേയും വ്യതിയാനങ്ങള്‍ എന്നിവ കാരണമുണ്ടായ പ്രതികൂല സാഹചര്യത്തെ ധന കാര്യ നയത്തില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തിയും ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടും മറികടക്കാനായി.

ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച 2023 ല്‍ 3.2 ശതമാനമായിരുന്നു. സാമ്പത്തികനയങ്ങള്‍ ശക്തമാക്കിയതും രാജ്യാന്തര സംഘര്‍ഷങ്ങളും അതത് രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളുമൊക്കെ വിവിധ രാജ്യങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ തോത് കുറച്ചു.

സാധാരണ നിലയിലുള്ള കാലവര്‍ഷവും വലിയ രീതിയിലുള്ള നയ വ്യതിയാനങ്ങളും ഉണ്ടായില്ലെങ്കില്‍ ഉപഭോക്തൃ വിലക്കയറ്റം 2026 സാമ്പത്തിക വര്‍ഷത്തോടെ പ്രതീക്ഷിച്ച തോതിലേക്കെത്തിക്കാന്‍ ആവുമെന്ന് റിസര്‍വ് ബാങ്കും ഐ എം എഫും പ്രവചിക്കുന്നുണ്ട്. 2025 ല്‍ പണപ്പെരുപ്പത്തോത് 4.5 ശതമാനവും 2026 ല്‍ 4.1 ശതമാനവും ആയിരിക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഐ എം എഫിന്‍റെ പ്രവചനം 2024 ല്‍ 4.6 ശതമാനവും 2025 ല്‍ 4.2 ശതമാനവുമാണ്.

ചില ഭക്ഷ്യ സാധനങ്ങളുടെ വില കൂടിയിട്ടുണ്ടെങ്കിലും പണപ്പെരുപ്പ നിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.കറന്‍റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.7 ശതമാനത്തില്‍ ഒതുക്കി നിര്‍ത്താനായെന്നും റിപ്പോര്‍ട്ട് പറയുന്നു.

Last Updated : Jul 22, 2024, 4:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.