ന്യൂഡൽഹി: സിറിയയിൽ നിന്ന് ഒഴിപ്പിച്ച നാല് ഇന്ത്യന്‍ പൗരന്‍മാര്‍ ഡൽഹി വിമാനത്താവളത്തിൽ എത്തി. ഇന്ന് രാവിലെയാണ് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇന്ത്യൻ എംബസിയുടെ സഹായങ്ങള്‍ക്ക് ഇവര്‍ നന്ദി അറിയിച്ചു. 'ഞാൻ 15-20 ദിവസം മുമ്പാണ് ഞാന്‍ സിറിയയില്‍ എത്തിയത്. ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഇന്ത്യൻ എംബസി ഞങ്ങളെ നാട്ടിലെത്തിച്ചു. ആദ്യം ഞങ്ങളെ ലെബനനിലും പിന്നീട് ഗോവയിലും എത്തിച്ചു. ഇന്ന് ഡല്‍ഹിയില്‍ എത്തി.' ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയവരില്‍ ഒരാള്‍ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിറിയയില്‍ നിന്ന് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ബസിലാണ് ലെബനനില്‍ എത്തിച്ചതെന്നും ഇന്ത്യൻ എംബസി തങ്ങളെ ഒരുപാട് സഹായിച്ചെന്നും മറ്റൊരാൾ പറഞ്ഞു. രാജ്യത്ത് തിരിച്ചെത്തിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ദമാസ്‌കസിലെത്താൻ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചതായും പിന്നീട് അവിടെ നിന്ന് ബെയ്‌റൂത്തിലെ സുരക്ഷിത മേഖലയിലേക്ക് കൊണ്ടുപോയതായും മറ്റൊരു ഇന്ത്യൻ പൗരൻ പറഞ്ഞു. അവിടെ സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാ ദിവസവും റോക്കറ്റുകളുടെയും ബുള്ളറ്റുകളുടെയും ശബ്‌ദം കേൾക്കാറുണ്ടെന്നും അദ്ദേഹം ഓര്‍ത്തു.
'കഴിഞ്ഞ നാല് മാസമായി സിറിയയിൽ ജോലി ചെയ്യുകയായിരുന്നു. പ്ലാന്‍റില്‍ ജോലി ചെയ്യുന്നതിനിടെ ഒരു ദിവസം രണ്ട് മൂന്ന് റോക്കറ്റുകൾ ഞങ്ങൾ കണ്ടു. ഉടന്‍ ഞങ്ങൾ എംബസിയെ അറിയിക്കുകയായിരുന്നു. അവർ ഞങ്ങളോട് ഡമാസ്‌കസിലേക്ക് വരാൻ പറഞ്ഞു. ഞങ്ങൾ അവിടെ ഒന്ന് രണ്ട് ദിവസം താമസിച്ചു. തുടര്‍ന്ന് ബെയ്റൂത്തിലെ സേഫ് സോണിലേക്ക് മാറ്റി.
തുടര്‍ന്ന് ബെയ്റൂത്തിൽ നിന്ന് ദോഹയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു. എംബസിക്കും ഇന്ത്യൻ സർക്കാരിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിയോടും ഇന്ത്യൻ എംബസിയോടും ഞങ്ങൾ നന്ദി പറയുന്നു'- സിറിയയില്‍ നിന്നും എത്തിയ മറ്റൊരു ഇന്ത്യൻ പൗരൻ പറഞ്ഞു.
സംഘർഷം രൂക്ഷമായ സിറിയയിൽ നിന്ന് ഇതുവരെ 77 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ ഇന്ത്യക്കാരുമായി എംബസികൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ അവരെ സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.