ETV Bharat / bharat

ഇന്ത്യ സഖ്യം തകരുന്നു; കാരണം കോൺഗ്രസിൻ്റെ അഹങ്കാരമോ?

'ഇന്ത്യ' മുന്നണിക്ക് വേണ്ടി ഭൂതകാല പ്രതാപത്തെക്കുറിച്ചുള്ള ദുരഭിമാനം വെടിഞ്ഞ് കോൺഗ്രസ് നീക്കുപോക്കുകൾക്ക് തയ്യാറാകണം. അത് മുന്നണിയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഇടിവി ഭാരതിനുവേണ്ടി സഞ്ജിബ് ഗുഹ എഴുതുന്നു.

author img

By ETV Bharat Kerala Team

Published : Jan 27, 2024, 3:34 PM IST

Etv Bharat
Etv Bharat

കൊൽക്കത്ത: പ്രതിപക്ഷ മുന്നണിയെ ശക്തിപ്പെടുത്താനും അതിലൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ബ്രാൻഡ് മൂല്യം ഉയർത്താനും വിഭാവനം ചെയയ്‌ത ഇന്ത്യ സഖ്യം നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ തിരിച്ചടിച്ച നിലയിലാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അവിടെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചു, ഇപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാരത്തേക്ക് കുതിക്കാൻ ഒരുങ്ങുന്നു.

മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ പുറത്താക്കാൻ ആരെങ്കിലും മുൻകൈയെടുക്കുകയും, അവരെ കടന്നാക്രമിച്ചുകൊണ്ട് പ്രചാരണം ആരംഭിക്കുകയും ചെയ്യേണ്ട ഈ സമയത്തുണ്ടാകുന്ന തിരിച്ചടികള്‍ സഖ്യത്തിന്‍റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നതായി തോന്നുന്നു. പക്ഷേ, കോൺഗ്രസിൻ്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത പിടിവാശിയാണോ കൂടുതൽ തൂവലുകൾ പൊഴിയാന്‍ കാരണം?

കോൺഗ്രസ് നേതാക്കളുടെ മെയ്‌വഴക്കത്തിൻ്റെ അഭാവം ഇവിടെ പ്രകടമാണെന്നത് നിഷേധിക്കാനാവില്ല. ഈ സന്ദർഭത്തിൽ ഓസ്‌കർ ജേതാവായ ബംഗാളി ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേയുടെ 'ജൽഷാഗർ' എന്ന ചിത്രമാണ് ഓർമ്മവരുന്നത്. റേയുടെ ഈ ഐക്കണിക് സിനിമയിൽ, വൃദ്ധനായ ഒരു ജന്മി തൻ്റെ പ്രതാപകാലം ഭൂതകാലം മാത്രമാണെന്ന് തിരിച്ചറിയാതെ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലും അപ്രായോഗികമായ തൻ്റെ അഹങ്കാരം അയാൾ തുടരുന്നു. ഒരുകാലത്ത് അജയ്യമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോൾ അതിൻ്റെ മുൻകാല അജയ്യതയുടെ നിഴൽ മാത്രമാണ്.

തുടക്കത്തിലെ കലഹങ്ങൾ: ഇന്ത്യ സഖ്യം ആരംഭിച്ച് കേവലം മാസങ്ങൾക്ക് പിന്നിടുമ്പോള്‍ 28-പാർട്ടികളുള്ള സഖ്യം പല സംസ്ഥാനങ്ങളിലും തർക്കം തുടങ്ങി. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ കർക്കശമായ സമീപനമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് ചിലർ പറയുന്നു. കോൺഗ്രസ് സംസ്ഥാന ഘടകത്തിൻ്റെ 'അമിതമായ ആഗ്രഹങ്ങൾക്ക് ' വഴങ്ങാൻ മമത ബാനർജി വിസമ്മതിച്ച നിമിഷം തന്നെ മുന്നണിയുടെ അന്ത്യം പ്രവചിക്കപ്പെട്ടു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജന്‍ ചൗധരിയുടെ അധിക്ഷേപമാണ് പ്രതിസന്ധിക്ക് കാരണമെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. "ഇന്ത്യ സഖ്യം പ്രവർത്തികമാകാത്തതിന്‍റെ മൂന്ന് കാരണങ്ങൾ ഇവയാണ് 1) അധീർ 2) അധീർ, 3) അധീർ... സ്വന്തം പാർട്ടിയുടെ ശവക്കുഴിയാണ് അധിർ." തൃണമൂലിന്‍റെ രാജ്യസഭ എംപി ഡെറിക് ഒബ്രിയൻ പറഞ്ഞു. മറുപടിയായി അധീർ രഞ്ജന്‍ ചൗധരി ഡെറക് ഒബ്രിയാനെ ‘വിദേശി’ എന്ന് വിളിച്ചത് അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കാം.

തൃണമൂൽ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷും അധീർ രഞ്ജനെതിരെ രംഗത്തെത്തി. ഇന്ത്യ സഖ്യവുമായുള്ള ഈ അവസ്ഥയ്ക്ക് അധീർ രഞ്ജന്‍ ചൗധരിയാണ് ഉത്തരവാദിയെന്ന് കുനാൽ തുറന്നടിച്ചു. തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തെ ആദരിക്കുമ്പോൾ, അധീർ രഞ്ജന്‍ ബിജെപിയുടെ സ്വരത്തിൽ ഞങ്ങളുടെ പാർട്ടിയെയും നേതാവിനെയും നിരന്തരം ആക്രമിക്കുന്നു. 2021 ൽ ഞങ്ങൾ ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്തി. ഇടതിനും കോൺഗ്രസിനും പൂജ്യം സീറ്റുകൾ ലഭിച്ചു. ബിജെപിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് നേതാവ് നിരന്തരം പയറ്റുന്നതെന്നും കുനാൽ ഘോഷ് പറഞ്ഞു.

നേരത്തെ ഇന്ത്യ സഖ്യത്തിൽ ദീദിയുടെ അനിവാര്യതയെ പ്രശംസിച്ച് പെട്ടെന്നുതന്നെ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ കോൺഗ്രസ് ഉന്നത നേതൃത്വം ശ്രദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദീദിയെ സമാധാനിപ്പിക്കുക എന്നത് കുട്ടിക്കളിയാകില്ല. അവരുടെ രോഷം ദേശീയ തലത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

ദീദിയുടെ കൊത്തളത്തിനപ്പുറം: ഇപ്പോൾ പശ്ചിമ ബംഗാൾ മാത്രമല്ല കോൺഗ്രസ് അതിൻ്റെ സഖ്യകക്ഷികളുടെ ചിറകരിയുന്ന സംസ്ഥാനം. ബംഗാളിൻ്റെ അയൽ സംസ്ഥാനമായ ബിഹാറിലേക്ക് നോക്കുമ്പോൾ മഹാഗഡ്‌ബന്ധൻ തകർച്ചയുടെ വക്കിലാണ്. ആർജെഡിയും ജെഡിയുവും കോൺഗ്രസിൻ്റെ അധികാരത്തിന് വഴങ്ങാൻ സാധ്യതയില്ല. നിതീഷ് പുറത്തേക്ക് പോകുമ്പോൾ കോൺഗ്രസിനും സഖ്യത്തിലുള്ള മറ്റുള്ളവർക്കും വിനാശകരമായേക്കാം.

ഉത്തർപ്രദേശിലേക്ക് നീങ്ങിയാലും സ്ഥിതി മെച്ചമല്ല. അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഇപ്പോൾ സുഹൃത്തുക്കളല്ല. അടുത്തിടെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടാൻ കോൺഗ്രസ് വിസമ്മതിച്ചതില്‍ അഖിലേഷിന് അതൃപ്‍തിയുണ്ട്.

ബംഗാളിലെയും ബിഹാറിലെയും പോലെ, യുപിയിൽ ഇനി കോൺഗ്രസ് ഒരു ശക്തിയല്ല. ഈ സാഹചര്യം മനസ്സിൽ വെച്ചുകൊണ്ട്, കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതാക്കളെ കൈകാര്യം ചെയ്യുകയും, സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

പടിഞ്ഞാറോട്ടും തെക്കോട്ടും നോക്കി: കോൺഗ്രസിന് ചുവടുറപ്പിക്കാൻ കഴിയുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും കേരളവുമാണ്. മഹാരാഷ്ട്രയിൽ അവർ വൈരുദ്ധ്യാത്മകമായ ഒരു സഖ്യത്തിൻ്റെ ഭാഗമാണ്. മറ്റൊരു വശത്ത്, അത് അടിയുറച്ച ഹിന്ദുത്വ വാദികളായ ശിവസേനയുമായി കൈകോർത്തു. ഇതോടൊപ്പം ശരദ് പവാറിൻ്റെ എൻസിപിയുമുണ്ട്.

ബിജെപിയിലേക്കും ഏകനാഥ് ഷിൻഡെയുടെ ശിവസേനയിലേക്കും മാറിയ അനന്തരവൻ അജിത്തിൽ നിന്ന് പിന്നിൽനിന്ന് കുത്തേറ്റ ശേഷം പവാർ ചതിക്കപ്പെട്ടവനായിരിക്കും. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള അദ്ദേഹത്തിൻ്റെ ആത്മവഞ്ചന കലർന്ന ഇഷ്‌ടം പരസ്യമായ രഹസ്യമാണ്. ഷിൻഡെയുടെയും അജിത് പവാറിൻ്റെയും കൂറുമാറ്റത്തിൽ ഇതിനോടകം തന്നെ ഉഴലുന്ന സഖ്യത്തിനുള്ളിലെ വിള്ളലുകൾ വർധിപ്പിക്കാൻ കോൺഗ്രസിൻ്റെ പിടിവാശിക്കും കഴിയും.

തെലങ്കാനയിലും കർണാടകയിലും വിജയിച്ച് ദക്ഷിണേന്ത്യയിൽ കോൺഗ്രസ് സന്തോഷിച്ചേക്കാം. പക്ഷേ കേരളം ഒരു തലവേദനയാകും. പശ്ചിമ ബംഗാളില്‍ നിന്ന് വിരുദ്ധമായി ഇവിടെ കോൺഗ്രസും ഇടതുപക്ഷവും പരസ്‌പരം എതിർക്കുന്നവരാണ്. ഇതേത്തുടർന്നാണ് കോൺഗ്രസിൻ്റെ ഭാഗമായ ഇന്ത്യ സഖ്യത്തിൽ പ്രവേശിക്കാൻ ഇടത് നേതാക്കൾ വിമുഖത കാണിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.