ETV Bharat / bharat

ഭാര്യയുടെ 'ശല്യം' സഹിക്കാനാകാതെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു, വീട് വിട്ടിറങ്ങി; 'കാണാതായ' ഭര്‍ത്താവിനെ കണ്ടെത്തി പൊലീസ്

ഭാര്യയുടെ ശല്യം സഹിക്കാനാകാതെ 2021ലായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശിയായ ഭര്‍ത്താവ് റെയില്‍വേയിലെ ജോലി ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയത്.

WIFE TORTURE HUSBAND IN LUCKNOW  WIFE HARASSMENT HUSBAND  BACHHRAWAN RAILWAY STATION  HARASSMENT CASE UP
Representative Image (Getty Images)
author img

By ETV Bharat Kerala Team

Published : 3 hours ago

ലഖ്‌നൗ : ഭര്‍ത്താക്കൻമാരുടെ ക്രൂരതകള്‍ സഹിക്കാനാകാതെ മനംനൊന്ത് വീട് വിട്ടിറങ്ങുന്ന ഭാര്യമാരുടെ കഥകള്‍ സിനിമകളിലും സീരിയലുകളിലുമൊക്കെ പലപ്പോഴായി നിങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാല്‍, ഇതിന് നേര്‍ വിപരീതമാണ് ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയിലുള്ള ഒരു ദമ്പതികളുടെ കഥ. ഇവിടെ ഭാര്യയുടെ പീഡനം സഹിക്കാനാകാതെ വീട് വിട്ടിറങ്ങി റെയില്‍വേയില്‍ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് വര്‍ഷങ്ങളായി സ്വകാര്യ ബസില്‍ ഹെല്‍പ്പറായി പണിയെടുക്കുകയായിരുന്ന ഭര്‍ത്താവിനെ കണ്ടെത്തിയിരിക്കുകയാണ് പൊലീസ്.

റായ്‌ബറേലിയിലുള്ള ബച്‌റവാനിലാണ് സംഭവം. ഈ പ്രദേശത്തെ താമസക്കാരനായിരുന്നു അമിത് കുമാര്‍ എന്നയാള്‍. ലഖ്‌നൗവിലെ ആലംബാഗിലുള്ള റെയില്‍വേയുടെ പാസഞ്ചര്‍ ആൻഡ് കോച്ച് ഫാക്‌ടറിയില്‍ മരപ്പണിക്കാരനായിട്ടായിരുന്നു ഇയാളുടെ ജോലി.

2021 സെപ്‌റ്റംബര്‍ 14നായിരുന്നു ഇയാളെ കാണാതാകുന്നത്. പതിവുപോലെ ജോലിക്കായിട്ടായിരുന്നു ഇയാള്‍ വീട് വിട്ടിറങ്ങിയത്. റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് പോയ ഇയാള്‍ തിരികെ വീട്ടിലേക്ക് വരാതിരുന്നതോടെ ഭാര്യ സ്വര്‍ണിമ ദേവി പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

റായ്ബറേലിയിലുള്ള ബച്‌റവൻ പൊലീസ് സ്റ്റേഷനിലാണ് സ്വര്‍ണിമ പരാതി നല്‍കിയത്. അമിത് കുമാറിനെ ആരോ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി എന്നായിരുന്നു ഭാര്യയുടെ വാദം. പരാതിയില്‍ അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ അമിത് കുമാറിന്‍റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ് കണ്ടെത്തിയതെന്ന് കേസ് അന്വേഷിച്ച എസ്‌ഐ വ്യക്തമാക്കി.

ഏഴ് വയസ് മാത്രം പ്രായമുള്ള അമിത്തിന്‍റെ ചിത്രമായിരുന്നു അന്വേഷണത്തിന്‍റെ ഭാഗമായി ഭാര്യ സ്വര്‍ണിമ നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനിടെ അമിത് കുമാര്‍ ആഷിയാനയില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. ഇവിടെ സ്വകാര്യ ബസില്‍ ഹെല്‍പ്പറായിട്ടാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്നുള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ബസ് ഉടമയുമായി ബന്ധപ്പെട്ടപ്പോള്‍ അമിത് കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി തനിക്കൊപ്പമാണ് ജോലിയെടുക്കുന്നതെന്നാണ് അദ്ദേഹം പൊലീസിനെ അറിയിച്ചത്. അമിത് പൊലീസിന് മുന്നിലെത്തിയപ്പോഴാണ് ഒളിച്ചോട്ടത്തിന്‍റെ ചുരുളഴിയുന്നത്. ആശ്രിത ക്വാട്ടയില്‍ റെയില്‍വേയില്‍ ഗ്രേഡ് ത്രീ കാര്‍പെന്‍ററായിട്ടായിരുന്നു തനിക്ക് ജോലി ലഭിച്ചത്. ഭാര്യയുടെ ശല്യം കാരണമാണ് തനിക്ക് വീട് വിട്ട് ഇറങ്ങേണ്ടി വന്നതെന്നും റെയില്‍വേയിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

Also Read : റോഡില്ല, പാമ്പുകടിയേറ്റ പതിമൂന്നുകാരിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കാനായില്ല, പൊലിഞ്ഞതൊരു ജീവന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.