ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ പാചക വാതക സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രകാശ് ബാരകേരയാണ് (41) മരിച്ചത്. കെഎംസിആർഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരിച്ച അയ്യപ്പ ഭക്തരുടെ എണ്ണം എട്ടായി. അതേസമയം മരിച്ച പ്രകാശ് ബാരകേരയുടെ മകൻ വിനായക് ബാരകേര ചികിത്സയിൽ തുടരുകയാണ്.
ഡിസംബർ 22ന് രാത്രി ഒരു മണിയോടെയാണ് അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. തീപിടിത്തത്തിൽ എല്ലാവർക്കും 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് പേരിൽ എട്ട് പേർ മരിച്ചു.
നിജലിംഗപ്പ ബേപ്പൂരി (58), സഞ്ജയ് സവദത്തി (20), രാജു മൂഗേരി (21), ലിംഗരാജു ബീരനൂർ (24), രാജു മൂഗേരി (21), ലിംഗരാജു ബീരനൂർ (24), പ്രകാശ് ബാരക്കർ എന്നിവരാണ് അപകടത്തിൽ മരിച്ച അയ്യപ്പഭക്തർ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവം ഇങ്ങനെ: ഹുബ്ബള്ളിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപത്ത് വച്ച് ഭക്തരുടെ സംഘത്തിലെ ഒരാൾ എൽപിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്‌തതാണ് ഗ്യാസ് ചോർച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു. ചോർച്ചയുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ തീപിടിക്കുകയും തീ അതിവേഗം ആളിക്കത്തുകയും ചെയ്‌തു.
ഭക്തർ കിടന്നുറങ്ങിയിരുന്ന മുറിക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ കഴിയാതെ ഇവർ മുറിയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. പിന്നീട് ഇവരെ രക്ഷപ്പെടുത്തി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് എട്ട് പേരും മരിച്ചത്.
Also Read: ഇടുക്കിയില്‍ വ്യാപാര ശാലയിൽ തീപിടിത്തം; ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു