ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് കൂറ്റന്‍ ഭൂരിപക്ഷം പ്രവചിച്ച് 2014ലെയും 2019ലെയും തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ പലരുടെയും നെറ്റി ചുളിപ്പിച്ചു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌ത് ആദ്യമായി പ്രധാനമന്ത്രി പദത്തിലേറുകയും ചെയ്‌തു. എന്‍ഡിഎയ്ക്ക് 336 സീറ്റുകളും ബിജെപിക്ക് മാത്രമായി 282 സീറ്റുകള്‍ കിട്ടുകയും ചെയ്‌തു. യുപിഎ സഖ്യം അറുപത് സീറ്റിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിന് 44 സീറ്റുകള്‍ സ്വന്തമാക്കാനായി.
2014 ലെ എക്‌സിറ്റ് പോൾ
2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ടുഡെ-സിസെറോ സര്‍വെ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് 272 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ന്യൂസ് 24-ചാണക്യ 340 സീറ്റുകള്‍ എന്‍ഡിഎക്ക് കിട്ടുമെന്ന് വിലയിരുത്തി.
സിഎന്‍എന്‍ ഐബിഎന്‍-സിഎസ്ഡിഎസ് എക്‌സിറ്റ് പോള്‍ അനുസരിച്ച് എന്‍ഡിഎയ്ക്ക് 280 സീറ്റ് കിട്ടുമെന്നായിരുന്നു പ്രവചനം. ടൈംസ് നൗ ഓര്‍ഗ് എന്‍ഡിഎയ്ക്ക് 249 സീറ്റുകള്‍ പ്രവചിച്ചു. എബിപി ന്യൂസ് -നീല്‍സണ്‍ 274 എന്‍ഡിഎ നേടുമെന്നാണ് പ്രവചിച്ചത്. അതേസമയം എന്‍ഡിടിവി-ഹന്‍സ റിസര്‍ച്ച് എന്‍ഡിഎയ്ക്ക് 279 സീറ്റുകള്‍ പ്രവചിച്ചു.
ഇന്ത്യ ടുഡെ-സിസെറോ എക്‌സിറ്റ് പോള്‍ യുപിഎയ്ക്ക് 115 സീറ്റുകള്‍ പ്രവചിച്ചു. അതേസമയം ന്യൂസ് 24-ചാണക്യ എക്‌സിറ്റ് പോള്‍ യുപിഎയ്ക്ക് 101 സീറ്റുകളാണ് പ്രവചിച്ചത്. സിഎന്‍എന്‍-ഐബിഎന്‍-സിഎസ്‌ഡിഎസ് യുപിഎയ്ക്ക് 97 സീറ്റുകള്‍ പ്രവചിച്ചു.
ടൈംസ് നൗ ഓര്‍ഗ് യുപിഎയ്ക്ക് 148 സീറ്റുകളാണ് പ്രവചിച്ചത്. എബിപി ന്യൂസ് നീല്‍സണ്‍ 97 സീറ്റുകള്‍ യുപിഎയ്ക്ക് കിട്ടുമെന്ന് വിലയിരുത്തി. എന്‍ഡിടിവി ഹസ്ന റിസര്‍ച്ച് യുപിഎയ്ക്ക് 103 സീറ്റുകള്‍ പ്രവചിച്ചു.
2019 ലെ എക്‌സിറ്റ് പോൾ
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തങ്ങളുടെ സീറ്റ് നില മെച്ചപ്പെടുത്തി. 352 സീറ്റുകള്‍ സ്വന്തമാക്കി. ബിജെപി തനിച്ച് പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 303 സീറ്റുകള്‍ സ്വന്തമാക്കി. യുപിഎയ്ക്ക് 91 സീറ്റുകള്‍ നേടാനായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 52 സീറ്റുകള്‍ നേടി.
2019 ലോക്‌സഭ ഫലം വരുന്നത് തൊട്ടുമുമ്പ് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ത്യ ടുഡെ-ആക്‌സിസ് സര്‍വെ എന്‍ഡിഎയ്ക്ക് 339 മുതല്‍ 365 സീറ്റുകള്‍ വരെ പ്രവചിച്ചു. ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ 350 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് നല്‍കിയത്.
ന്യൂസ് 18-ഇപ്സോ എന്‍ഡിഎയ്ക്ക് 336 സീറ്റുകള്‍ പ്രവചിച്ചു. ടൈംസ് നൗ വിഎംആര്‍ 306 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് വിലയിരുത്തി. ഇന്ത്യ ടിവി സിഎന്‍എക്‌സ് എന്‍ഡിഎയ്ക്ക് 300 സീറ്റുകള്‍ പ്രവചിച്ചു.
സുദര്‍ശന്‍ ന്യൂസ് എന്‍ഡിഎയ്ക്ക് 305 സീറ്റുകള്‍ നല്‍കിയപ്പോള്‍ ഇന്ത്യ ടുഡെ ആക്‌സിസ് യുപിഎയ്ക്ക് 77 മുതല്‍ 108 സീറ്റുകള്‍ വരെ കിട്ടുമെന്ന് വിലയിരുത്തി. ന്യൂസ് 24 ടുഡെയ്‌സ് ചാണക്യ യുപിഎയ്ക്ക് 95 സീറ്റുകള്‍ പ്രവചിച്ചു.
ന്യൂസ് 18-ഇപ്സോ 82 സീറ്റുകളാണ് യുപിഎയ്ക്ക് നല്‍കിയത്. ടൈംനൗ വിഎംആര്‍ യുപിഎയ്ക്ക് 132 സീറ്റുകള്‍ കിട്ടുമെന്ന് പ്രവചിച്ചു. ഇന്ത്യ ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോളുകള്‍ യുപിഎയ്ക്ക് 120 സീറ്റുകള്‍ പ്രവചിച്ചു. സുദര്‍ശന്‍ ന്യൂസ് യുപിഎയ്ക്ക് 124 സീറ്റുകള്‍ കിട്ടുമെന്നായിരുന്നു പ്രവചനം.