ETV Bharat / bharat

പന്ത്രണ്ടാം ക്ലാസുകാരി പ്രസവിച്ചു; ചത്തീസ്‌ഗഢിൽ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്‌പെൻഷൻ - girl delivers baby

കഠിനമായ വയറുവേദനയെ തുടർന്ന് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Hostel superintendent suspended  12th class girl delivers baby  Hostel student gave birth  Hostel girl pregnant
Chhattisgarh Porta cabin hostel girl delivers baby: Hostel superintendent get suspended
author img

By ETV Bharat Kerala Team

Published : Mar 13, 2024, 7:56 PM IST

റായ്‌പൂർ: ചത്തീസ്‌ഗഢിൽ വയറുവേദനയ്‌ക്ക് ചികിത്സ തേടിയ പന്ത്രണ്ടാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്‌പെൻഷൻ. ബിജാപൂരിലെ ഗംഗലൂരിൽ പോർട്ട കാബിൻ ഹോസ്റ്റലിലാണ് സംഭവം. കൃത്യ നിർവഹണത്തിൽ അനാസ്ഥ കാണിച്ചെന്നാരോപിച്ചാണ് സൂപ്രണ്ടിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുത്തത്.

അതേസമയം അതേസമയം കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികത ഒന്നും തന്നെ ശ്രദ്ധയില്‍ പെട്ടില്ലെന്നും ഗർഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സൂപ്രണ്ട് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കഠിനമായ വയറുവേദനയെ തുടർന്നാണ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ബന്ധുക്കൾ അറിയുന്നത്.

വിവരമറിഞ്ഞ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ ആശുപത്രി സന്ദർശിച്ചിരുന്നു. വിദ്യാർത്ഥിനിയും കുഞ്ഞും സുരക്ഷിതരാണ്. കേസ് ഗൗരവമായി എടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും ജില്ലാ കലക്‌ടർ അറിയിച്ചു.

ഹോസ്റ്റൽ മേധാവിയുടെ പ്രതികരണം: "പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലായിരുന്നു. പെൺകുട്ടി ഒരാളുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ പ്രണയ ബന്ധത്തെക്കുറിച്ച് വീട്ടുകാർക്കും അറിയാമായിരുന്നു. പോർട്ട കാബിനിലേക്ക് പുരുഷന്മാർക്ക് പ്രവേശനമില്ല. ആരും തന്നെ ഹോസ്റ്റലിൽ പ്രവേശിച്ചിട്ടില്ല.

വിദ്യാർഥിനി അവധി ദിവസങ്ങളിൽ വീട്ടിൽ പോവാറുണ്ട്. ഹോസ്റ്റലിൽ നിന്ന് കഠിനമായ വയറുവേദനയുണ്ടായ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണി ആണെന്ന വിവരം ഞങ്ങൾ അറിയുന്നത്."

Also read: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനി ഹോസ്റ്റലില്‍ പ്രസവിച്ചു; നവജാത ശിശുവിനെ കുഴിച്ചുമൂടി, അന്വേഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.