ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 01 വ്യാഴം 2024) - Horoscope Predictions Today

author img

By ETV Bharat Kerala Team

Published : Aug 1, 2024, 8:00 AM IST

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം
Horoscope Predictions Today (ETV Bharat)

തീയതി: 01-08-2024 വ്യാഴം

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: കൃഷ്‌ണ ദ്വാദശി

നക്ഷത്രം: മകയിരം

അമൃതകാലം: 09:21 AM മുതല്‍ 10:56 AM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 10:13 AM മുതല്‍ 11:01 AM വരെ & 03:01 PM മുതല്‍ 03:49 PM വരെ

രാഹുകാലം: 02:04 PM മുതല്‍ 03:39 PM വരെ

സൂര്യോദയം: 06:13 AM

സൂര്യാസ്‌തമയം: 06:47 PM

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. പ്രവൃത്തിസ്ഥലത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യത. കുടുംബവുമായി സമയം ചെലവഴിക്കും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കാനാകും. ഇത് ഭാവിയില്‍ ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. വിദ്യാർഥികൾക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും.

തുലാം: വളരെക്കാലമായിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് പരിഹാരം കാണും. അവ കോടതി മുഖാന്തിരമോ പരസ്‌പര ധാരണ മൂലമോ പരിഹരിക്കും. വീട്ടുകാരുമൊത്ത് സമയം ചിലവഴിക്കും. ഒരു ദൂരയാത്ര പോകാനും സാധ്യത.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. എന്നാൽ ധനപരമായ കാര്യങ്ങളിലും നിങ്ങൾക്ക് ഇന്നൊരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത്‌ നിങ്ങളെ ഉന്മേഷവാനാക്കും.

ധനു: നിങ്ങള്‍ക്ക് ഇന്ന് സാധാരണ ദിവസമാണ്. തങ്ങളുടെ അഭിപ്രായം നിങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ആളുകളിൽ നിന്ന് ഇന്ന് അകന്നു നിൽക്കുക. അവർ പറയുന്നത് കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുകയും ചെയ്‌താൽ അത് തർക്കങ്ങൾക്ക് കാരണമാകും.

മകരം: ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു മികച്ച ചിത്രം പോലെയാണ്. ബിസിനസുകാര്‍, പ്രൊഫഷണലുകള്‍, വീട്ടമ്മമാര്‍, വിദ്യാർഥികള്‍ എന്നിവർക്ക് ഇന്നത്തെ ദിവസം ഏറെ സന്തോഷമുള്ളതായിരിക്കും. സാമ്പത്തിക കാര്യമായാലും കുടുംബ ജീവിതമായാലും തൊഴില്‍ ജീവിതമായാലും ഉദ്യോഗസ്ഥ മേധാവികളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഉയരുന്ന എതിർപ്പുകളെ മറികടക്കാൻ നിങ്ങൾക്ക് സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവും ആശയങ്ങളും ഇന്ന് പ്രകടമാകും. മാനസികമായും നിങ്ങള്‍ കാര്യക്ഷമത പ്രകടിപ്പിക്കും. ബൗദ്ധിക ചര്‍ച്ചകളില്‍ ഇന്ന് വ്യാപൃതനാകും. ചിന്തകള്‍ വാക്കുകളില്‍ കുറിച്ചിടുന്നതും സൃഷ്‌ടിപരമായ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതും ആവര്‍ത്തന വിരസമായ ജീവിതക്രമത്തില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നല്‍കും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകാൻ സാധ്യത. ദഹനക്കേടിന്‍റെ പ്രശ്‌നങ്ങള്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കരണമാകും.

മീനം: ഇന്ന് നിങ്ങള്‍ ഉദാസീനനും അലസനും ആയിരിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ നല്ല നിലയിലല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഉന്മേഷവും പ്രസരിപ്പും നഷ്‌ടപ്പെട്ടേക്കും. ചില അസുഖകരമായ സംഭവങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. ശാന്തത കൈവിടരുത്. കുടുംബാംഗങ്ങളുമായുള്ള ശീതസമരം സാഹചര്യം കൂടുതല്‍ മോശമാക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകളും തൊഴില്‍പരമായ പെരുമാറ്റങ്ങളും ശ്രദ്ധിക്കണം. കാരണം, നിങ്ങളെ ഏറെ അസ്വസ്ഥമാക്കും വിധം നഷ്‌ടം വന്നുചേരാനുള്ള സാധ്യതയുണ്ട്.

മേടം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ ഇന്ന് ശോഭിക്കും. സാമ്പത്തിക നേട്ടമുണ്ടാകാനും സാധ്യത. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് നിങ്ങളില്‍ സന്തോഷമുണ്ടാക്കും. കുടുംബത്തിനൊപ്പം യാത്ര ചെയ്യാന്‍ അവസരമുണ്ടാകും.

ഇടവം: ഇന്ന് കുടുംബാംഗങ്ങളുമൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്തുള്ള ആനന്ദദായകമായ ഒത്തുചേരലിന്‍റെ ദിനമായിരിക്കും ഇന്ന്. രുചികരവും മാധുര്യമുള്ളതുമായ വിഭവങ്ങള്‍ ഇന്ന് നിങ്ങള്‍ ആഗ്രഹിക്കും. അത് വേണ്ടുവോളം നിങ്ങള്‍ക്ക് ആസ്വദിക്കുവാനും സാധിക്കും.

മിഥുനം: ഈ ദിനം നിങ്ങള്‍ പൂര്‍ണമായും ഊര്‍ജസ്വലനും ആവേശവാനും ആയിരിക്കും. എല്ലാ കാര്യങ്ങളെയും നിങ്ങള്‍ വളരെ അനുകൂലമായി കാണുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. ഇന്ന് വളരെ കഠിനമായ ദിനക്രമമായിരിക്കുമെങ്കിലും അത് മികച്ച പ്രതിഫലം നിങ്ങള്‍ക്ക് ലഭ്യമാക്കും.

കര്‍ക്കടകം: ആശയക്കുഴപ്പവും പ്രതിസന്ധിയും ഇന്ന് നിങ്ങൾക്ക് അനുഭവപ്പെടും. അതുകൊണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിധാരണ നീക്കം ചെയ്യണം. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവയ്‌ക്കുക. നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, സല്‍പേര് എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.