ദമാസ്‌കസ്: മധ്യസിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്ക്. സിറിയയിലെ ഒന്നിലധികം പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
മധ്യ മേഖലയിലെ നിരവധി സ്ഥലങ്ങൾ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് ഇന്നലെ നേരിടേണ്ടി വന്നതെന്ന് സിറിയൻ വ്യോമ സേന അറിയിച്ചു. അക്രമികൾ ഹമാ പ്രവിശ്യയിലെ ഒരു ഹൈവേയ്‌ക്ക് കേടുപാടുകൾ വരുത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പ്രദേശത്ത് തീ പടര്‍ന്നതായും ഇതു നിയന്ത്രിക്കാന്‍ അഗ്നിശമന സേന എത്തിയെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഹമാസ് പ്രവിശ്യയിലെ മാസ്യാഫ് നാഷണൽ ഹോസ്‌പിറ്റലിൽ എത്തിയ നാല് പേരാണ് ആക്രമണത്തില്‍ മരിച്ചത്. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ആശുപത്രി മേധാവി ഫൈസൽ ഹെയ്‌ദറിനെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തിയവർ തീവ്രവാദികളാണോ എന്ന് വ്യക്തമല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അക്രമികൾ പ്രധാനമായും രണ്ട് സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുകെ ആസ്ഥാനമായുള്ള യുദ്ധ നിരീക്ഷകരായ സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് (എസ്‌ഒഎച്ച്ആർ) റിപ്പോർട്ട് ചെയ്‌തു. അക്രമികളുടെ ലക്ഷ്യം മെയ്‌സാഫിലെ ഒരു ശാസ്‌ത്ര ഗവേഷണ കേന്ദ്രവും സിറിയയിൽ ആയുധങ്ങൾ വികസിപ്പിക്കാൻ ഇറാനിയൻ സൈനിക വിദഗ്‌ധരും നിലയുറപ്പിച്ചിരിക്കുന്ന സ്ഥലവുമായിരുന്നു എന്ന് എസ്‌ഒഎച്ച്ആർ പറഞ്ഞു.
അതേസമയം ഇസ്രയേൽ സൈന്യത്തിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സമീപ വർഷങ്ങളിൽ യുദ്ധത്തിൽ തകർന്ന സിറിയയുടെ സർക്കാർ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ഇസ്രയേൽ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് അപൂർവ്വമായി മാത്രമേ അവർ അംഗീകരിക്കുകയോ അതിനെ കുറിച്ച് ചർച്ച ചെയ്യുകയോ ചെയ്യുന്നുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
സിറിയൻ സൈന്യത്തെയോ ഇറാന്‍റെ പിന്തുണയുള്ള ഗ്രൂപ്പുകളെയോ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നത്. ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്‌ബുള്ളയ്ക്ക് ആയുധങ്ങൾ അയക്കാനുള്ള ഇറാന്‍റെ പ്രധാന മാർഗം സിറിയ ആയതിനാൽ സിറിയയിൽ ഇറാന്‍റെ വേരുറപ്പിക്കുന്നത് തടയുമെന്ന് ഇസ്രയേൽ പ്രതിജ്ഞയെടുത്തിരുന്നു.
അതിന്‍റെ ഭാഗമാകാം ഈ ആക്രമണങ്ങളെന്ന് അധികൃതർ സൂചിപ്പിച്ചു. ഗാസയിൽ ഹിസ്‌ബുള്ളയുടെ സഖ്യകക്ഷിയായ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 11 മാസമായി ഹിസ്ബുള്ള ഇസ്രയേൽ സേനയുമായി ഏറ്റുമുട്ടുകയാണെന്ന് അധികൃതർ പറഞ്ഞു.
Also Read: ഗാസയില്‍ മരണം 40,900 കടന്നു; വെടിനിര്‍ത്തലിന് സിഐഎ, എം16 തലവന്‍മാരുടെ സംയുക്താഹ്വാനം