ഗാന്ധിനഗർ: സൂറത്തിൽ ഗണേശ പന്തലിന് നേരെ കല്ലെറിഞ്ഞ ആറ് പേരെ അറസ്‌റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രി ഹർഷ് സംഘ്വി പറഞ്ഞു. ഗണേശ് പന്തലിന് നേരെ കല്ലെറിയാൻ പ്രേരിപ്പിച്ച 27 പേരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തതായി മന്ത്രി കൂട്ടിച്ചേർത്തു.
'സൂറത്തിലെ സയ്യിദ്‌പുരയിൽ ആറ് പേർ ഗണേശ പന്തലിന് നേരെ കല്ലെറിഞ്ഞു. ആ ആറ് പേരെയും കല്ലെറിയാൻ പ്രോത്സാഹിപ്പിച്ച 27 പേരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. സൂറത്തിലെ എല്ലാ മേഖലകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകർക്കുന്നവർക്കെതിരെ നടപടിയെടുക്കും' - മാധ്യമങ്ങളോട് സംസാരിക്കവെ ഹർഷ് സംഘ്വി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗണേശ പന്തലിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് സയ്യിദ്‌പുരയിൽ സംഘർഷമുണ്ടായതായി പൊലീസ് അറിയിച്ചു. 'കുറച്ച് കുട്ടികൾ ഗണേശ പന്തലിന് നേരെ കല്ലെറിഞ്ഞു, തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടായതായി' സംഭവത്തെക്കുറിച്ച് സംസാരിക്കവെ സൂറത്ത് പൊലീസ് കമ്മീഷണർ അനുപം സിങ് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ തുടർന്ന് പൊലീസ് കുട്ടികളെ അവിടെ നിന്ന് നീക്കി. മാത്രമല്ല ഉടൻ തന്നെ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ലാത്തി ചാർജ് നടത്തുകയും, കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് സമാധാനാന്തരീക്ഷം തകർത്ത മുഴുവൻ പ്രതികളെയും അറസ്‌റ്റ് ചെയ്‌തു. ഏകദേശം 1000 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. കൂടാതെ പൊതുജനങ്ങളും സ്ഥലത്തുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: ഗണപതി ബപ്പാ മോറിയ; വിഘ്നേശ്വരന്‍റെ വിനായക ചതുര്‍ഥിയെപ്പറ്റി അറിയാം...