ETV Bharat / bharat

'സബര്‍മതി' ചിത്രത്തിന്‍റെ നികുതി ഒഴിവാക്കി ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍, എന്താണ് സിനിമയുടെ ഉള്ളടക്കം? അറിയാം വിശദമായി

ഹരിയാന, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നേരത്തെ ചിത്രത്തിന്‍റെ വിനോദ നികുതി ഒഴിവാക്കിയിരുന്നു

THE SABARAMATI REPORT  BJP GOVERNMENT  GODRA TRAIN TRAGEDY  സബര്‍മതി റിപ്പോര്‍ട്ട് ചിത്രം
'The Sabaramati Report' poster (X)
author img

By PTI

Published : 3 hours ago

അഹമ്മദാബാദ്: ഗോധ്ര ട്രെയിന്‍ അഗ്‌നിക്കിരയാക്കുന്നതുമായി ബന്ധപ്പെട്ട 'സബര്‍മതി റിപ്പോര്‍ട്ട്' എന്ന സിനിമയുടെ വിനോദ നികുതി ഒഴിവാക്കി ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍. 2002ലെ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ ആസ്‌പദമാക്കിയുള്ള സിനിമയ്‌ക്ക് വിനോദ നികുതി ഒഴിവാക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഹരിയാന, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നേരത്തെ ചിത്രത്തിന്‍റെ വിനോദ നികുതി ഒഴിവാക്കിയിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സിനിമ കണ്ടതിന് ശേഷമാണ് വിനോദ നികുതി ഒഴിവാക്കാനുള്ള ഉത്തരവിട്ടത്. നിർമാതാവ് ഏക്താ കപൂർ, മുതിർന്ന ബോളിവുഡ് താരം ജിതേന്ദ്ര, നടി റിദ്ദി ദോഗ്ര, ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി എന്നിവർക്കൊപ്പമാണ് പട്ടേൽ ചിത്രം കണ്ടത്. ഇതിന് പിന്നാലെ സിനിമയെ പ്രശംസിച്ച ഗുജറാത്ത് മുഖ്യമന്ത്രി, സംസ്ഥാനത്ത് ഈ ചിത്രത്തിന്‍റെ വിനോദ നികുതി ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്‌ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇതിനുപിന്നാലെ ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഹരിയാന, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. 2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോധ്ര സ്‌റ്റേഷന് സമീപം സബർമതി എക്‌സ്പ്രസ് ട്രെയിനിന്‍റെ ഒരു കോച്ച് അഗ്‌നിക്കിരയായിരുന്നു, അയോധ്യയില്‍ നിന്നു മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസിന്‍റെ എസ്-6 ബോഗിയാണ് അഗ്‌നിക്കിരയായത്, 59 പേർ അന്ന് കൊല്ലപ്പെട്ടു. ഇത് സംസ്ഥാനത്ത് വ്യാപകമായ കലാപത്തിന് കാരണമാകുകയും ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, ചിത്രത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ പ്രശംസിച്ചിരുന്നു. സത്യം പുറത്തുവരുന്നു എന്നായിരുന്നു മോദിയുടെ പ്രതികരണം. 'നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. അതും സാധാരണക്കാര്‍ക്ക് കാണാവുന്ന വിധത്തില്‍. ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനില്‍ക്കൂ. ഒടുവില്‍, വസ്‌തുതകള്‍ പുറത്തുവരും!' എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.

ധീരജ് സര്‍ണ സംവിധാനം ചെയ്‌ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് തിയേറ്ററുകളില്‍ എത്തിയത്. വിക്രം മാസിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജന്‍ ചന്ദേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏക്താ കപൂറും ശോഭ കപൂറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.

Read Also: ഇന്ത്യയ്‌ക്ക് പുതിയ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍; കെ സഞ്ജയ് മൂര്‍ത്തി ചുമതലയേറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.