ETV Bharat / state

നെടുങ്കണ്ടത്ത് യുവതിക്ക് മർദനം; ഭർത്താവ് അറസ്റ്റിൽ - ASSAULT AGAINST WOMAN

കല്ലാർ സ്വദേശിയായ യുവതിയുടെ ഭർത്താവിനെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇടുക്കിയിൽ യുവതിക്ക് മർദനം  HUSBAND ARRESTED FOR ASSAULT  ASSAULT AGAINST WOMAN IN IDUKKI  WOMAN ATTACKED
Idukki nedumkandam police station. (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 21, 2024, 3:40 PM IST

ഇടുക്കി : വ്യാപാര സ്ഥാപനത്തിന് സമീപം നിൽക്കുകയായിരുന്ന യുവതിക്ക് മർദനം. ഭർത്താവ് അറസ്റ്റിൽ. കല്ലാർ സ്വദേശി പുളിക്കൽ അഭിലാഷിനെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ (നവംബർ 20) പകലാണ് സംഭവം. നെടുങ്കണ്ടം കിഴക്കേ കവലയിൽ റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ഭർത്താവ് കാറിൽ പിന്തുടർന്നെത്തി. പിന്നാലെ വാഹനം കൊണ്ട് ഇടിപ്പിക്കാനും ശ്രമിച്ചു. പ്രാണരക്ഷാർഥം അടുത്തുള്ള വ്യാപാര സ്ഥാപനത്തിലേക്ക് ഓടി മാറിയ യുവതിയെ കടയ്ക്ക് മുന്നിൽ വച്ച് ഉപദ്രവിച്ചു. പിന്നീട് നിലത്തേക്ക് വലിച്ചിടുകയും മർദനത്തിന് ഇരയാക്കുകയുമായിരുന്നു.

യുവതിയെ ഭർത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ. (ETV Bharat)

ആക്രമണത്തിനിടെ യുവതിയുടെ മാലയും കൈക്കലാക്കി ഇയാൾ കടന്നു കളഞ്ഞു. സ്ഥിരം മദ്യപാനിയായ ഇയാൾ ഭാര്യയെ പതിവായി ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read: തടിവെട്ടിയതില്‍ തര്‍ക്കം; റിട്ട. എസ്ഐയെ മരക്കുറ്റികൊണ്ട് ആക്രമിച്ചു, പഞ്ചായത്തംഗം അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.