ഹൈദരാബാദ്: പ്രസാർഭാരതിയുടെ ഔദ്യോഗിക ഒടിടി പ്ലാറ്റ്‌ഫോമായ വേവ്‌സ് അവതരിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഉൾപ്പെടെ 12-ഓളം ഇന്ത്യൻ ഭാഷകളിൽ വേവ്‌സ് ലഭ്യമാകും. ഗോവയിൽ നടക്കുന്ന അന്താരാഷ്‌ട്ര ചനച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) ഉദ്‌ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആണ് പുതിയ ഒടിടി അവതരിപ്പിച്ചത്.
ലൈവ് ടിവി, വാർത്തകൾ, ഡോക്യുമെന്‍ററികൾ, ഗെയിമുകൾ, വീഡിയോ ഓൺ ഡിമാൻഡ്, റേഡിയോ സ്‌ട്രീമിങ്, ഓൺലൈൻ ഷോപ്പിങ് തുടങ്ങിയ സേവനങ്ങൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ദൂരദർശനിൽ മുൻപ് പ്രക്ഷേപണം ചെയ്‌തിരുന്ന ശക്തിമാൻ, രാമായണം, മഹാഭാരതം, ഹം ലോദ് തുടങ്ങിയ സീരിയലുകൾ ആയിരിക്കും വേവ്‌സിലൂടെ നിലവിൽ സംപ്രേക്ഷണം ചെയ്യുക. ഇതിനു പുറമെ പ്രധാന മന്ത്രിയുടെ 'മൻ കി ബാത്ത്' പരിപാടിയും അയോധ്യ രാമക്ഷേത്രത്തിലെ രാംലല്ല ആരതി തുടങ്ങിയ ലൈവ് പരിപാടികളും സംപ്രേക്ഷണം ചെയ്യും.
Prasar Bharati launches the #WAVES #OTT platform at #IFFI !
— PIB India (@PIB_India) November 20, 2024
The platform aims to revive nostalgia while embracing modern digital trends by offering a rich mix of classic content and contemporary programming #IFFI2024 #IFFI55
(1/3) pic.twitter.com/3l3DlRNSE4
പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിലെ മത്സരങ്ങളും പുതിയ പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്യും. അറുപതിൽ അധികം ലൈവ് ടിവി ചാനലുകളുള്ള ഒടിടി പ്ലാറ്റ്‌ഫോമാണ് വേവ്‌സ്. ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും വേവ്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
For decades, Prasar Bharati has brought stories that inspire, unite, and connect us. Now, it’s time to turn the page to the next chapter with WAVES OTT.
— Prasar Bharati Archives प्रसार भारती अभिलेखागार (@centralarchives) November 20, 2024
⭐️No subscription required
Download now
Android : https://t.co/CVq1EJhFVR…
iOS : https://t.co/WSOduWDOAA…@waves_pb pic.twitter.com/7k8tPUyfSa