ഹിമാചൽ പ്രദേശ് : ബിലാസ്‌പൂരിലെ ഡിംഗു വനത്തിൽ ശനിയാഴ്‌ച പുലർച്ചെ തീപിടിത്തമുണ്ടായി. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ല. വേനൽ ആരംഭിച്ചതിന് ശേഷം ഹിമാചൽ പ്രദേശിൽ രേഖപ്പെടുത്തിയത് 1,033 കാട്ടുതീ ബാധയാണ്.
ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 44 ദിവസത്തിനുള്ളിൽ മാത്രം കത്തിനശിച്ചത് 9,500 ഹെക്‌ടറിലധികം ഭൂമിയാണ്. 25 ഓളം വനമേഖലകൾ ഇപ്പോഴും കാട്ടുതീയുടെ പിടിയിലാണ്. സംഭവങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കാട്ടുതീ പടര്‍ന്നുപിടിക്കുന്നത് തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് വനംവകുപ്പിനോട് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. വനംവകുപ്പ് കോടതി മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കാട്ടുതീ തടയാനുളള ശ്രമങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. വിഷയം ജൂൺ 25 ന് കോടതി വീണ്ടും പരിഗണിക്കും.
Also Read: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വെന്തുരുകുന്നു: ഉഷ്‌ണതരംഗത്തിൽ 48 മണിക്കൂറിനുള്ളിൽ മരിച്ചത് 41 പേർ